ശബരിമല മാലിന്യസംസ്‌കരണ പ്ലാന്റിന്റെ നിര്‍മ്മാണത്തെപ്പറ്റി വിജിലന്‍സ് വിവരശേഖരണം തുടങ്ങി

ശബരിമലയിലെ മാലിന്യസംസ്‌കരണപ്ലാന്റിന്റെ നിര്‍മാണത്തെപ്പറ്റി വിജിലന്‍സ് വിവരശേഖരണം തുടങ്ങി. നിര്‍മാണത്തിനാവശ്യമായ സാധനങ്ങള്‍ ഇറക്കിയതിനെപ്പറ്റി കഴിഞ്ഞദിവസമാണ് സംസ്ഥാന പോലീസിലെ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ സന്നിധാനത്ത് മരാമത്ത് ഓഫീസിലെത്തി വിവരങ്ങള്‍ ശേഖരിച്ചത്. തീര്‍ഥാടനം തീരാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ, പ്ലാന്റ് പൂട്ടുമെന്ന് കമ്പനി പ്രതിനിധികള്‍ ഭീഷണി മുഴക്കുകയാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ കുറ്റപ്പെടുത്തുന്നു.

പമ്പയില്‍ 30 കോടി രൂപ ചെലവില്‍ 10 എം.എല്‍.ഡി. ശേഷിയുള്ള പ്ലാന്റ് സ്ഥാപിക്കുന്നുണ്ട്. ഇതിന്റെ നിര്‍മാണവും സന്നിധാനത്തെ കമ്പനിയെ ഏല്പിക്കാന്‍ നീക്കമുണ്ട്.പണി പൂര്‍ത്തിയാകാതെ ബാക്കി പണം ആവശ്യപ്പെടുന്ന നിര്‍മാണകമ്പനിയെ ദേശീയതലത്തില്‍ കരിമ്പട്ടികയില്‍പ്പെടുത്താന്‍ സംസ്ഥാന മലിനീകരണനിയന്ത്രണ ബോര്‍ഡും നടപടി തുടങ്ങി.പ്രവര്‍ത്തനം നിലച്ചാല്‍ പമ്പാനദി മുഴുവന്‍ ശബരിമലയിലെ മനുഷ്യവിസര്‍ജ്യവും കുളിമുറികളിലെ അഴുക്കുവെള്ളവും നിറയും.