മല്യക്ക് ഭൂമി നല്‍കിയതില്‍ വീഴ്ച പറ്റിയിട്ടില്ല: അടൂര്‍ പ്രകാശ്

വിവാദ വ്യവസായി വിജയ് മല്യക്ക് ഭൂമി നല്‍കിയതില്‍ നിഗൂഢതകളൊന്നുമില്ലെന്ന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ്. 1971 മുതലുള്ള നടപടിക്രമങ്ങള്‍ പാലിച്ചാണ് ഭൂമി നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം പരവൂര്‍ പുറ്റിംഗല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറെ ക്രൂശിക്കാന്‍ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.