വിദേശ സ്വത്തുക്കളെക്കുറിച്ച് അറിയാന്‍ ബാങ്കുകള്‍ക്ക് അവകാശമില്ലെന്ന് മല്യ

തനിക്ക് വിദേശത്തുള്ള സ്വത്തുക്കളെക്കുറിച്ച് അറിയാന്‍ ബാങ്കുകള്‍ക്ക് അവകാശമില്ലെന്ന് മല്യ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി. പ്രവാസികള്‍ വിദേശത്തുള്ള സ്വത്തുക്കള്‍ വെളിപ്പെടുത്തേണ്ടതില്ല. സ്വത്തുക്കള്‍ സംബന്ധിച്ച വിവരങ്ങള്‍ മുദ്രവച്ച കവറില്‍ നല്‍കാന്‍ അനുമതി നല്‍കണമെന്ന് അദ്ദേഹം സുപ്രീം കോടതിയില്‍ അഭ്യര്‍ഥിച്ചു.

മല്യയുടെയും കുടുംബത്തിന്റെയും സ്വത്തുവിവരം ഏപ്രില്‍ 21 നകം അറിയിക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്നാണ് മല്യ സുപ്രീം കോടതിയില്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.