വിജയ് ചിത്രം സര്‍ക്കാരിന് യു/എ സര്‍ട്ടിഫിക്കറ്റ്, ചിത്രം നവംബര്‍ 6 ദീപാവലി ദിനത്തില്‍ !

വിജയ് ചിത്രം സര്‍ക്കാരിന് യു/എ സര്‍ട്ടിഫിക്കറ്റ്. ചിത്രം നവംബര്‍ 6 ദീപാവലി ദിനത്തില്‍ റിലീസിനെത്തും. സണ്‍പിക്‌ചേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റാണ് റിലീസ് തിയതി പുറത്തുവിട്ടത്. എ ആര്‍ മുരുകദോസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. അടുത്തിടെ പുറത്തുവിട്ട ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ചിത്രം ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ്. സുന്ദര്‍ എന്ന മള്‍ട്ടി മില്യണയര്‍ ടെക്കി ആയാണ് വിജയ് എത്തുന്നത്. വോട്ടിങിനുള്ള പ്രാധാന്യവും മാതൃകാ സര്‍ക്കാര്‍ എങ്ങനെയായിരിക്കണമെന്നുമാണ് ചിത്രത്തില്‍ പ്രധാനമായും പ്രതിപാദിക്കുന്നത്.

സര്‍ക്കാരിലെ പുറത്തുവിട്ട ഗാനങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കീര്‍ത്തി സുരേഷാണ് സര്‍ക്കാരില്‍ നായികയായെത്തുന്നത്. വരലക്ഷ്മി ശരത്കുമാറും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. രാധാ രവി, പാലാ കുറുപ്പയ്യ, ലിവിങ്സ്റ്റണ്‍, യോഗി ബാബു, പ്രേം എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Show More

Related Articles

Close
Close