‘സര്‍ക്കാര്‍’ ഉണ്ടാക്കിയിട്ടാണ് തിരഞ്ഞെടുപ്പില്‍ നില്‍ക്കാന്‍ പോകുന്നതെന്ന് വിജയ്!

ചെന്നെ: തമിഴകത്തെ രാഷ്ട്രീയ നേതാക്കളുടെയും സൂപ്പര്‍ താരങ്ങളുടെയും മനസ്സില്‍ തീ കോരിയിട്ട് ദളപതി വിജയ്, ഏറ്റവും പുതിയ ചിത്രമായ ‘സര്‍ക്കാറിന്റെ ഓഡിയോ റിലീസിനോടനുബന്ധിച്ച് നടന്ന വന്‍ പരിപാടിയിലാണ് തന്റെ രാഷ്ട്രീയ മോഹം വിജയ് തുറന്നു പറഞ്ഞത്.

‘തിരഞ്ഞെടുപ്പില്‍ മത്സരിച്ച് പ്രചരണം നടത്തി വിജയിച്ചാണ് സാധാരണ സര്‍ക്കാര്‍ ഉണ്ടാക്കുന്നതെങ്കില്‍ ഞങ്ങള്‍ ‘സര്‍ക്കാര്‍’ ഉണ്ടാക്കിയിട്ടാണ് തിരഞ്ഞെടുപ്പില്‍ നില്‍ക്കാന്‍ പോകുന്നതെന്ന് വിജയ് പറഞ്ഞു. വന്‍ കരഘോഷം ഉയര്‍ന്നപ്പോള്‍ സിനിമയെ കുറിച്ചാണ് പറഞ്ഞതെന്ന് ചെറു ചിരിയോടെ പറഞ്ഞ വിജയ് ഇഷ്ടപ്പെട്ടാല്‍ ‘സിനിമക്ക്’ വോട്ട് ചെയ്യുവാന്‍ ആരാധകരെ ആഹ്വാനവും ചെയ്തു.

Show More

Related Articles

Close
Close