വിന്‍സന്‍റ് എം. പോള്‍ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനമൊഴിയുന്നു

1bവിന്‍സന്‍റ് എം. പോള്‍ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനമൊഴിയുന്നു. തന്റെ അന്തിമ റിപ്പോര്‍ട്ട് മരവിപ്പിച്ച് തുടരന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവിട്ടതോടെ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍റ് എം. പോള്‍ അവധിക്ക് അപേക്ഷ നല്‍കി. അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട് തള്ളി മാണിയെ കുറ്റവിമുക്തനാക്കുന്നതിന് നിയമോപദേശം തേടിയതിന് കോടതിയില്‍ വിശദീകരണം നല്‍കുകയും വിശ്വാസ്യത നേടിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തന്റെ നിലപാട് തള്ളിയ കോടതി വിധി കനത്ത തിരിച്ചടിയാണെന്ന് ബോധ്യപ്പെട്ടാണ് അദ്ദേഹം അവധിയില്‍ പ്രവേശിക്കുന്നത്. തത്സ്ഥാനത്ത് തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും സ്ഥാനമൊഴിയാന്‍ സന്നദ്ധനാണെന്നും അദ്ദേഹം മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും ഫോണില്‍ വിളിച്ച് അറിയിച്ചു. നവംബര്‍ 30ന് സര്‍വീസ് കാലാവധി അവസാനിക്കാനിരിക്കേയാണ് അവധിയില്‍ പ്രവേശിക്കാന്‍ വിന്‍സന്‍റ് എം. പോള്‍ തീരുമാനിച്ചത്.