വിഴിഞ്ഞം അദാനിക്ക് :സമ്മതപത്രം നല്‍കി

OMMEN11
വിഴിഞ്ഞം തുറമുഖം അദാനി പോര്‍ട്സ് ആന്‍ഡ് സ്പെഷ്യല്‍ എക്കണോമിക് സോണിന്.എല്ലാ ആശയക്കുഴപ്പങ്ങളും തടസ്സങ്ങളും നീങ്ങി.
വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നിര്‍മാണകരാര്‍ അദാനി പോര്‍ട്സിന് നല്‍കാന്‍ സന്നദ്ധത അറിയിച്ചുകൊണ്ടുള്ള അനുമതിക്കത്ത് നല്‍കിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.മുഖ്യമന്ത്രിയാണ് സര്‍ക്കാര്‍ തീരുമാനം അറിയിച്ചത്.അദാനി ഗ്രൂപ്പിന് സമ്മതപത്രം നല്‍കികൊണ്ടുള്ള ഉത്തരവ് ഇന്ന് ഇറങ്ങും.ഏഴ് ദിവസത്തിനകം അദാനി ഗ്രൂപ്പ് മറുപടി നല്‍കണം.ഈ മാസം 20 ന് സമ്മതപത്രം കൈപ്പറ്റാന്‍ അദാനി ഗ്രൂപ്പിന്റെ സംഘം കേരളത്തിലെത്തും. സമ്മതപത്രം കൈപ്പറ്റി കഴിഞ്ഞ് 45 ദിവസത്തിനകം അന്തിമ കരാര്‍ ഒപ്പിടുമെന്ന് തുറമുഖ മന്ത്രി കെ.ബാബു പറഞ്ഞു.മന്ത്രിസഭ തീരുമാനത്തിനുശേഷം ചില പരിശോധനകള്‍ കൂടി ആവശ്യമായിരുന്നതുകൊണ്ടാണ് അനുമതിക്കത്ത് നല്‍കാന്‍ വൈകിയത്. ഇതുസംബന്ധിച്ച് പ്രചരിച്ച വാര്‍ത്തകള്‍ക്ക് ഒരടിസ്ഥാനവുമില്ലെന്നും മുഖ്യമന്ത്രി ശമ്പളപരിഷ്‌കരണ കമ്മീഷന്റെ ശുപാര്‍ശകള്‍ സ്വീകരിച്ചുകൊണ്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വിഴിഞ്ഞം പദ്ധതി അദാനിക്ക് തന്നെ നല്‍കുമെന്ന സര്‍ക്കാര്‍ ഉത്തരവ് ഇന്ന് തന്നെ ഇറങ്ങുമെന്ന് അറിയിച്ചത്.