വോള്‍വോ എസ്‌ 60 ക്രോസ്‌കണ്‍ട്രീ ഇന്ത്യയില്‍

സ്വീഡിഷ്‌ വാഹന നിര്‍മ്മാതാക്കളായ വോള്‍വോ പുതിയ മോഡലായ എസ്‌ 60 ക്രോസ്‌ കണ്‍ട്രീ ഇന്ത്യയില്‍ .ബി.എം.ഡബ്ല്യൂ 3 സീരിസ്‌, മേഴ്‌സിഡസ്‌ സി-ക്ലാസ്‌, ഔഡി എ4 എന്നിവയോടാണ്‌ വോള്‍വോ എസ്‌ 60 ക്രോസ്‌ കണ്‍ട്രിക്ക്‌ പ്രധാനമായും മത്സരിക്കേണ്ടിവരിക.

2.4 ലിറ്റര്‍ അഞ്ച്‌ സിലിണ്ടര്‍ ഡി ഫോര്‍ എന്‍ജിനാണ്‌ വാഹനത്തിനുള്ളത്‌. 187 ബി.എച്ച്‌.പി കരുത്ത്‌ പകരുന്ന എന്‍ജിനാണിത്‌. ആറ്‌ സ്‌പീഡ്‌ ഓട്ടോമാറ്റിക്‌ ട്രാന്‍സ്‌മിഷനാണ്‌ വാഹനത്തിനുള്ളത്‌ ഫോര്‍ വീല്‍ ഡ്രൈവാണ്‌ വാഹനത്തിന്‌. വാഹനത്തിന്റെ എടുത്തുപറയേണ്ട സവിശേഷത ഗ്രൗണ്ട്‌ ക്ലിയറന്‍സാണ്‌. 201 എം.എം ആണ്‌ ഗ്രണ്ട്‌ ക്ലയറന്‍സ്‌. കാഴ്‌ച്ചയില്‍ എസ്‌ 60 യോട്‌ കാര്യമായ സാദൃശ്യങ്ങള്‍ എസ്‌ 60 ക്രോസ്‌ കണ്‍ട്രിക്കുണ്ട്‌.

38.9 ലക്ഷം (എക്‌സ് ഷോറും ഡല്‍ഹി) രൂപയാണ്‌ വാഹനത്തിന്റെ ഇന്ത്യയിലെ വില. വാഹനം എത്തുന്നതോടെ ഇന്ത്യന്‍ വിപണിയില്‍ വോള്‍വേയ്‌ക്ക് ശക്‌തമായ സാന്നിദ്ധ്യമാകാന്‍ കഴിയും.