നിയോഗിനു വേണ്ടി വോട്ട് ചോദിച്ച് ദുൽഖർ

ആർട്ടിക്‌ പോളാർ എക്സ്പഡിഷനിൽ പങ്കെടുക്കാനുള്ള സ്വപ്നത്തിനു പിന്നാലെയാണ്‌ പണമില്ലാ യാത്രയിലൂടെ മലയാളികളുടെ ഹൃദയത്തിലിടം നേടിയ നിയോഗ്‌ കൃഷ്ണ എന്ന ഇരുപത്തിയാറുകാരൻ . 300 കി.മീ. നീളുന്ന ആർട്ടിക്‌ വന്യതയിലൂടെ മൈനസ്‌ 30 ഡിഗ്രീ വരെ വരുന്ന അതിശൈത്യത്തിൽ അതിസാഹസികമായൊരു യാത്ര. ഏതൊരു  സഞ്ചാരിക്കും സ്വപ്നയാത്രയാണിത്. Fjallraven സ്ഥാപകനായ അകി നോർഡിയൻ 1990 കളിൽ ആരംഭിച്ചതാണ് ഈ യാത്ര.

ഡിസംബർ 14 വരെ നീണ്ടുനിൽക്കുന്ന ഓൺലൈൻ വോട്ടിങ്ങിലൂടെ ആദ്യ രണ്ട്‌ സ്ഥാനങ്ങളിൽ എത്തുന്നവർക്കായിരുന്നു അവസരം. ആര്‍ട്ടിക് പോളാര്‍ എക്സ്പിഡിഷനില്‍ പങ്കെടുക്കാനൊരുങ്ങുന്ന ആദ്യ മലയാളിക്ക് പിന്തുണയുമായി യുവതാരം ദുൽഖർ സൽമാൻ. യാത്ര എല്ലായ്പ്പോഴും എന്റെ ഹൃദയത്തോട് അടുപ്പമുള്ളതാണ്. നിയോഗിന്റ സ്വപ്നയാത്രയിൽ ആവേശഭരിതനാണ് ദുൽഖർ. നമ്മുടെ സ്വന്തം കേരളത്തിൽ നിന്നും സാഹസികയാത്രയ്ക്ക് ചരിത്രം കുറിക്കുകയാണ് ഇൗ ചെറുപ്പകാരൻ.  മൈനസ് 30 ഡിഗ്രി തണുപ്പിലൂടെ 300 കിമി വരുന്ന ആര്‍ട്ടിക് മേഖല മുറിച്ച് കടക്കുന്ന അതിസാഹസിക പ്രകടനമാണ് ആര്‍ട്ടിക് പോളാര്‍ എസ്‌ട്രീം. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആദ്യ മൂന്ന് എതിരാളികൾക്കിടയിൽ നിയോഗ് ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. യോഗ്യത നേടിയാല്‍ നേട്ടം സ്വന്തമാക്കുന്ന ആദ്യ മലയാളിയാവും നിയോഗ്. സമയം പാഴാക്കാതെ ഒാരോ വോട്ടും നിയോഗിന് നൽകണമെന്ന് വോട്ട് അഭ്യർത്ഥിച്ചു കൊണ്ട് സോഷ്യൽ മീഡിയയിലൂടെ ദുൽഖർ സൽമാന്റ കുറിപ്പ് വൈറലാകുന്നു.