തദ്ദേശഭരണ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിൽ

voteകേരളത്തിലെ തദ്ദേശഭരണ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടമായി നടത്താൻ തീരുമാനിച്ചു. രണ്ട് ദിവസത്തെ ഇടവേളയിലാവും രണ്ട് ഘട്ട തെരഞ്ഞെടുപ്പും നടക്കുന്നത്. തെരഞ്ഞെടുപ്പ് തീയതി നവംബര്‍ 5ന് പ്രഖ്യാപിക്കും. നവംബര്‍ 18ന് മുമ്പ് തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കും. ആദ്യ ഘട്ടത്തില്‍ നാല് വടക്കൻ ജില്ലകളിലും മൂന്ന് തെക്കൻ ജില്ലകളിലുമായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക. മധ്യ കേരളത്തിലെ 7 ജില്ലകളില്‍ രണ്ടാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടത്തും.ശബരിമല തീർഥാടനത്തിന് മുമ്പ് തെരഞ്ഞെടുപ്പ് പൂർത്തിയാക്കും.