സംസ്ഥാനത്ത് 75,549 സ്ഥാനാര്‍ത്ഥികള്‍

1bസംസ്ഥാനത്താകെ 75,549 പേരാണ് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ മാറ്റുരയ്ക്കുന്നത്. ഇതില്‍ 38,268 പേര്‍ സ്ത്രീകളും 37,281 പേര്‍ പുരുഷന്‍മാരുമാണ്. 14 ജില്ലാ പഞ്ചായത്തുകളിലേക്ക് 1282-ഉം 152 ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 6915-ഉം 941 ഗ്രാമപഞ്ചായത്തുകളിലേക്ക് 54956-ഉം സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ട്. 86 മുനിസിപ്പാലിറ്റികളിലായി 10433 പേരും ആറ് കോര്‍പ്പറേഷനുകളിലേക്ക് 1963 പേരും ജനവിധി തേടുന്നു. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികളുള്ളത്. 8693 പേര്‍. ഏറ്റവും കുറവ് സ്ഥാനാര്‍ത്ഥികളുള്ള വയനാട്ടില്‍ 1,882 പേരാണ് രംഗത്തുള്ളത്.