തദ്ദേശ തിരഞ്ഞെടുപ്പ് നവംബർ രണ്ടിനും അഞ്ചിനും

05fskm49ry_3py8pdnfd4_qna1rjzrbk_bതദ്ദേശ തിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചു. രണ്ട് ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ് നടക്കുക. നവംബർ 2ന് തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, വയനാട് കാസർകോട് ജില്ലകളിലാണ് ആദ്യം നടക്കുക.
നവംബർ 5ന് കോട്ടയം പത്തനംതിട്ട, ആലുപ്പുഴ, എറാണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം തുടങ്ങിയ ജില്ലകളിൽ രണ്ടാം ഘട്ടമായും നടക്കും. നവംബർ 7ന് ഫലപ്രഖ്യാപനം.
രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടു ചെയ്യാനുള്ള സമയം. ഇന്നു മുതൽ പെരുമാറ്റചട്ടം നിലവിൽ വന്നെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ പത്രസമ്മേളനത്തിൽ അറിയിച്ചു.