താന്‍ മുഖ്യമന്ത്രിയാകണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു: വിഎസ്

തിരഞ്ഞെടുപ്പിന് ഒരുമാസം ശേഷിക്കെ മുഖ്യമന്ത്രിയാകാനുള്ള മോഹം വെളിപ്പെടുത്തി വിഎസ് അച്യുതാനന്ദന്‍. താന്‍ മുഖ്യമന്ത്രിയാകണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നതായി വിഎസ് ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടി നേതൃത്വമാണെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ചില സ്ഥാനാര്‍ഥികളെക്കുറിച്ച് അഭിപ്രായവ്യത്യാസമുണ്ട്. ഇക്കാര്യം പാര്‍ട്ടി അനുഭാവികള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. എല്‍ഡിഎഫ് 100 സീറ്റ് നേടി അധികാരത്തിലെത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു.