വി.എസ് ശിഖണ്ഡി, സുധീരന്‍ നികൃഷ്ട ജീവി- വെള്ളാപ്പള്ളി

Vellappally-Nadeshanവി.എസ് അച്യുതാനന്ദനെ പോരുകോഴിയാക്കി ഈഴവരെ വീഴ്ത്താനാണ് സി.പി.എം നീക്കമെന്നും വി.എസിനെ ശിഖണ്ഡിയാക്കി പിണറായി യുദ്ധം ചെയ്യുകയാണെന്നും എസ്.എന്‍.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശന്‍. ഇടുക്കിയില്‍ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈഴവനെ തകര്‍ക്കാനാണ് അച്യുതാനന്ദനും പിണറായിയും ഒരുമിച്ചത്. വി.എസിനും സി. പി.എമ്മിനും ലക്ഷങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും വെളളാപ്പളളി ആരോപിച്ചു. വിഴിഞ്ഞം പദ്ധതിയില്‍ വി.എസിനുണ്ടായിരുന്ന എതിര്‍പ്പ് അദാനി വി.എസിന്റെ വീട്ടില്‍ ചെന്നു സെറ്റിലാക്കിയെന്നും വെള്ളാപ്പളളി ആരോപിച്ചു.
കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍ പാര്‍ട്ടിയ്ക്കു പോലും വേണ്ടാത്ത നികൃഷ്ട ജീവിയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.