എന്‍ എസ്സ് എസ്സിന്‍റെ അടവുനയം ഇത്തവണയും പൊളിയുമെന്ന് അച്ചുതാനന്ദന്‍

ജാതി രാഷ്ട്രീയം ജനാധിപത്യത്തിന് ഭീഷണിയാണെന്നും സമുദായ സംഘടനകളുടെ പണി രാഷ്ട്രീയമല്ലെന്നും,  കഴിഞ്ഞ ഉപതെരഞ്ഞെുപ്പ് വേളയില്‍ ചില സാമുദായിക സംഘടനകള്‍ ജാതി വികാരമുളക്കി രാഷ്ടീയത്തില്‍ ഇടപെടുകയുണ്ടായി. ആ അവട് ഇതോടെ അവസാനിപ്പിക്കണം. സാമുദായിക സംഘടനകളെ അവരുടെ ലാവണത്തിലെക്ക് ജനങ്ങള്‍ തിരിച്ചയക്കണം. അവരുടെ ഇടപടെല്‍ ഉണ്ടാക്കുന്ന ജാതി രാഷ്ട്രീയം ജനാധിപത്യത്തിന് ഭീഷണിയാണെന്നും വി.എസ് പറഞ്ഞു. പുന്നപ്ര രക്തസാക്ഷി ദിനത്തില്‍ ആലപ്പുഴയില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എസ്.എന്‍.ഡി.പിയും എന്‍.എസ്.എസും രാഷ്ട്രീയമുണ്ടാക്കി പൊളിഞ്ഞു. എന്‍.എസ്.എസിന്റെ അടവുനയം ഇത്തവണയും പൊളിയും എല്‍.ഡി.എഫിന്റെ വഴിത്താരയില്‍ ജാതിരാഷ്ട്രീയം ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.

Show More

Related Articles

Close
Close