ബാലകൃഷ്ണ പിള്ളയ്ക്കെതിരെ വിഎസ്; വാളകം അധ്യാപകരെ തിരിച്ചെടുക്കണമെന്നു മന്ത്രിക്ക് കത്ത്

V.S-Achutnandanവാളകം സ്കൂൾ നിയമന വിഷയത്തിൽ ആർ.ബാലകൃഷ്ണ പിള്ളയ്ക്കെതിരെ വി.എസ്.അച്യുതാനന്ദൻ.വാളകം ആർവിവി ഹൈസ്കൂളിലെ അധ്യാപക ദമ്പതികളായ കൃഷ്ണകുമാറിനെയും ഗീതയെയും തിരിച്ചെടുക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിഎസ് വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ചു.

അധ്യാപക ദമ്പതികളുടെ പരാതി പരിശോധിച്ച് അവരെ സർവ്വീസിൽ തിരികെ പ്രവേശിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വിദ്യഭ്യാസ മന്ത്രിയ്ക്ക് നൽകിയ കത്തിൽ വിഎസ് ആവശ്യപ്പെട്ടു.ഇരുവർക്കും അനുകൂലമായ കോടതി വിധികളൊന്നും പരിഗണിക്കാതെ സ്കൂൾ മാനേജർ ആർ. ബാലകൃഷ്ണപിള്ള അവരെ ജോലിയിൽ നിന്നു മാറ്റി നിർത്തിയിരിക്കുകയാണെന്ന് വിഎസ് കത്തിൽ ചൂണ്ടിക്കാട്ടി.