വയനാട്‌ മെഡിക്കല്‍ കോളജിന്‌ തറക്കല്ലിട്ടു

wayanad_map
വയനാട്‌ മെഡിക്കല്‍ കോളജിന്‌ തറക്കല്ലിട്ടു. കല്‍പ്പറ്റ എസ്‌.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മെഡിക്കല്‍ കോളജിന്റെ ശിലാസ്‌ഥാപനം നിര്‍വഹിച്ചു. എം.വി ശ്രേയാംസ്‌ കുമാര്‍ എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ മന്ത്രി വി.എസ്‌ ശിവകുമാര്‍, മന്ത്രി പി.കെ ജയലക്ഷ്‌മി, എം.ഐ ഷാനവാസ്‌ എം.പി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.