റഷ്യയില്‍ ലോകകപ്പ് ഫുട്‌ബോളിന് ഇന്ന് കിക്കോഫ്

റഷ്യയില്‍ ലയണല്‍ മെസ്സിയുടെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും നെയ്മറുടെയും നേതൃത്വത്തില്‍ ഫുട്‌ബോള്‍ മാമാങ്കത്തിന് ഇന്ന് കിക്കോഫ്. ഇനിയുള്ള ദിനങ്ങള്‍ ടെല്‍സ്റ്റാര്‍ എന്ന പന്തിന് പുറകെ മുപ്പത്തിരണ്ട് രാജ്യങ്ങളും, 736 കളിക്കാരും വോള്‍ഗാ നദിയുടെ തരംഗമാലകളില്‍ ലയിക്കും. ഇന്ത്യന്‍ സമയം ഇന്നു രാത്രി 8.30ന് ലുഷ്‌നികി സ്റ്റേഡിയത്തില്‍ 21ാം എഡിഷന്‍ ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ വിപ്ലവത്തിന്റെ ആദ്യ വെടിയൊച്ച മുഴങ്ങും.

ചരിത്രത്തില്‍ ആദ്യമായിട്ടാണ് റഷ്യ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ആതിഥേയരായ റഷ്യയും ഏഷ്യന്‍ രാജ്യമായ സൗദി അറേബ്യയുമാണ് ആദ്യ പോരാട്ടത്തിലെ എതിരാളികള്‍.