തുല്യവേതനമില്ലാത്ത മേഖലയില്‍ അമ്മ ഒരു ലക്ഷം രൂപ അംഗത്വ ഫീസ് വാങ്ങുന്നത് ജനാധിപത്യപരമല്ല

അമ്മ എന്ന് പേരുള്ള സംഘടനയില്‍ ഇനിയും ചേര്‍ന്നിട്ടില്ലാത്ത, എന്നാല്‍ നിലവില്‍ അഭിനേതാക്കളായി തൊഴിലെടുക്കുന്ന തങ്ങള്‍ ആ സംഘടനയുടെ ഭാഗമാകുന്നില്ലെന്ന് നിലപാടെടുക്കുന്നതായി പ്രഖ്യാപിച്ച്‌ പതിനാല് നടിമാര്‍ രംഗത്ത്. ഇതിലൂടെ സിനിമയെ പൂര്‍വ്വാധികം ശ്രദ്ധയോടെ, ബഹുമാനത്തോടെ, വിശ്വാസത്തോടെ, മാധ്യമമായും കലയായും സമീപിക്കുവാനുള്ള ഇടം ഉണ്ടാക്കുകയാണ് തങ്ങളുടെ ആത്യന്തികമായ ലക്ഷ്യമെന്നും അഭിനേത്രികള്‍ വ്യക്തമാക്കുന്നു.വുമണ്‍ ഇന്‍ സിനിമ കലക്ടീവ് എന്ന സംഘടനയുടെ ഒദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് അഭിനേത്രികള്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

അഭിജ ശിവകല, അമല അക്കിനേനി, അര്‍ച്ചന പദ്മിനി, ദര്‍ശന രാജേന്ദ്രന്‍, ദിവ്യ ഗോപിനാഥ്, ദിവ്യ പ്രഭ, ജോളി ചിറയത്ത്, കനി കുസൃതി, രഞ്ജിനി പിയര്‍, സജിത മഠത്തില്‍, സംയുക്ത നമ്ബ്യാര്‍, ശാന്തി ബാലചന്ദ്രന്‍, ഷൈലജ അമ്പു, സുജാത ജനനേത്രി എന്നിവരാണ് അമ്മയുടെ ഭാഗമാകില്ലെന്ന് പ്രഖ്യാപിച്ച്‌ രംഗത്തെത്തിയിരിക്കുന്നത്.