ആനവേട്ടക്കേസിലെ മുഖ്യപ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി

VASU
ആനകളെ കൊന്ന് കൊമ്പ് വിൽപ്പന നടത്തിയ കേസിലെ മുഖ്യപ്രതി ഐക്കരമറ്റം വാസുവിനെ മഹാരാഷ്ട്രയിൽ മരിച്ച നിലയിൽ കണ്ടെത്തി. മഹാരാഷ്ട്രയിലെ ഡോഡാമാർഗിലെ ഫാം ഹൗസിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതു സംബന്ധിച്ച് എറണാകുളം കുട്ടമ്പുഴ പോലീസിന് വിവരം ലഭിച്ചു.
മൂവാറ്റുപുഴ സ്വദേശിയുടെ ഫാം ഹൗസിലാണ് വാസുവിന്റെ മൃതദേഹം കണ്ടെത്തിയത്. ഇയാൾക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. മഹാരാഷ്ട്രയിൽ നിന്നും ലഭിച്ച വിവരം അനുസരിച്ച് വാസു ആത്മഹത്യചെയ്തതാണെന്നാണ് പോലീസ് പറയുന്നത്.