പശ്ചിമ ബംഗാളില്‍ വീണ്ടും പാലം തകര്‍ന്ന് വീണു!

പശ്ചിമ ബംഗാളിലെ സിലിഗുഡിക്കടുത്ത് ഫന്‍സിദേവയില്‍ പാലം തകര്‍ന്ന് പാലത്തിലൂടെ കടന്നു പോയിരുന്ന ട്രക്ക് കുടുങ്ങി. രാഖല്‍ഗഞ്ജിനേയും മംഗഞ്ജിനേയും ബന്ധിപ്പിക്കുന്ന പാലമാണ് ഇന്ന് രാവിലെ തകര്‍ന്ന് വീണത്.

പിച്ച്‌ലാ നദിക്ക് കുറുകെയുള്ള പാലമാണ് വീണത്. കല്‍ക്കട്ടിയില്‍ തിരക്കേറിയ സമയം ഏറെ യാത്രക്കാരുണ്ടായിരുന്ന മെഹര്‍ഗട്ട് പാലം തകര്‍ന്ന് വിണതിന് തൊട്ടു പിന്നാലെയാണ് മറ്റൊരു പാലം കൂടി തകര്‍ന്നത്. ഇത് അധികൃതരേയും ജനങ്ങളേയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.