മലകയറ്റം ഉപേക്ഷിച്ചിട്ടില്ല, നാളെയോ മറ്റന്നാളോ മലകയറാനെത്തും: മഞ്ജു

മലകയറ്റം ഉപേക്ഷിച്ചിട്ടില്ലെന്ന് ദളിത് മഹിളാ ഫെഡറേഷന്‍ നേതാവ് മഞ്ജു. പമ്പയില്‍ സൗകര്യങ്ങള്‍ കുറവായതിനാലാണ് ഇന്ന് മടങ്ങിയത്. നാളെയോ മറ്റന്നാളോ തിരികെയെത്തി മലചവിട്ടും. യാത്ര ഉപേക്ഷിച്ച് മടങ്ങിയതല്ല. മഴയും തിരക്കും കാരണം ഇന്ന് പൊലീസ് മലകയറാന്‍ അനുവദിച്ചില്ല.

കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ സുരക്ഷ ഒരുക്കാന്‍ സാധിക്കില്ലെന്ന് പൊലീസ് അറിയിച്ചതിനെ തുടര്‍ന്ന് മഞ്ജു ക്ഷേത്രസന്ദര്‍ശം നടത്താതെ മടങ്ങിയിരുന്നു. അതേസമയം, ഇവര്‍ക്കെതിരേയുള്ള കേസുകള്‍ പരിഗണിച്ച ശേഷമാകും ഇവരെ മലകയറാന്‍ അനുവദിക്കുകയെന്ന് പൊലീസ് അറിയിച്ചിരുന്നു.

ആക്ടവിസ്റ്റ് എന്നനിലയില്ല താന്‍ ശബരിമലയിലെത്തിയതെന്നും വിശ്വാസത്തിന്റെ പുറത്താണ് എത്തിയതെന്നും മഞ്ജു അറിയിച്ചിരുന്നെങ്കിലും കനത്ത മഴ തുടരുന്നതിനാല്‍ സന്ദര്‍ശം ഒഴിവാക്കണമെന്ന് മഞ്ജുവിനോട് പൊലീസ് അഭ്യര്‍ത്ഥിച്ചിരുന്നു.

 

Show More

Related Articles

Close
Close