ടൂറിസ്റ്റ് ബസുകള്‍ക്കുള്‍പ്പെടെ ഇനി വയനാട് ചുരം കയറാം; നിരോധനം കളക്ടര്‍ താല്‍കാലികമായി പിന്‍വലിച്ചു

കോഴിക്കോട് വയനാട് ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന താമരശേരി ചുരത്തിലൂടെയുള്ള ചരക്കു വാഹനങ്ങളുടെ നിരോധനം കോഴിക്കോട് ജില്ലാ കലക്ടര്‍ താല്‍കാലികമായി പിന്‍വലിച്ചു. ടൂറിസ്റ്റ് ബസുകളുടെ നിരോധനവും ഇതോടൊപ്പം പിന്‍വലിച്ചിട്ടുണ്ട്.

15 ടണ്‍ മൊത്തം ഭാരമുള്ളതും ആറു ചക്രങ്ങളില്‍ കൂടുതലുള്ളതുമായ ചരക്കുവാഹനങ്ങള്‍ക്കാണ് യാത്രാനുമതി ലഭിച്ചിട്ടുള്ളത്. കഴിഞ്ഞ ജൂണ്‍ 14 നുണ്ടായ ശക്തമായ മഴയില്‍ ചിപ്പിലിത്തോടിനടുത്തു ചുരത്തില്‍ റോഡിടിഞ്ഞതിനെ തുടര്‍ന്നായിരുന്നു ഗതാഗതം നിരോധിച്ചത്. താല്‍ക്കാലികമായി നന്നാക്കിയ റോഡിലൂടെ കെ.എസ്.ആര്‍.ടി.സി അടക്കമുള്ള യാത്രാ ബസുകള്‍ക്കും ചെറിയ വാഹനങ്ങള്‍ക്കുമായിരുന്നു സഞ്ചരിക്കാന്‍ അനുമതി നല്‍കിയിരുന്നത്.