Kerala
Trending

വര്‍ഗ്ഗ സമരത്തെക്കുറിച്ച് താന്‍ പറഞ്ഞത് മതിലിന് എതിരാണെന്ന് കാനം തെറ്റിദ്ധരിച്ചു- മറുപടിയുമായി വിഎസ്

വനിതാ മതില്‍ സംബന്ധിച്ച സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്റെ വിമര്‍ശത്തിന് മറുപടിയുമായി വി.എസ്.അച്യുതാനന്ദന്‍. താന്‍ വനിതാ മതിലിന് എതിരാണെന്ന ധാരണ തെറ്റാണെന്ന് വി.എസ്. പറഞ്ഞു. വര്‍ഗസമരത്തെക്കുറിച്ച് താന്‍ പറഞ്ഞതിനെ മതിലിന് എതിരാണെന്ന തരത്തില്‍ കാനം രാജേന്ദ്രന്‍ തെറ്റിദ്ധരിച്ചെന്നും അദ്ദേഹം പ്രതികരിച്ചു.

പുരുഷാധിപത്യത്തില്‍ നില്‍ക്കേണ്ടവരല്ല സ്ത്രീകള്‍ എന്ന് ബോധ്യപ്പെടുത്താനാണ് മതില്‍ എന്ന് വിഎസ് പറഞ്ഞു. കാനം ഇപ്പോഴും സിപിഐയിലാണെന്ന് തനിക്ക് ബോധ്യമുണ്ട്. ശബരിമല സ്ത്രീപ്രവേശനത്തെ പിന്തുണയ്ക്കുന്നതില്‍ കാനം പിറകോട്ട് പോയി. മനസ്സില്‍ മതിലുള്ളതുകൊണ്ടാണ് ശബരിമല വിഷയത്തില്‍ കാനം പിറകോട്ട് പോയതെന്നും വിഎസ് പരിഹസിച്ചു.

വിഎസ് വനിതാമതിലിനെ എതിര്‍ക്കുകയാണെന്ന തരത്തില്‍ നേരത്തെ കാനം പ്രതികരിച്ചിരുന്നു. വിഎസ് ഇപ്പോഴും സിപിഎമ്മുകാരനാണെന്നാണ് മനസ്സിലാക്കുന്നതെന്നും കാനം പറഞ്ഞിരുന്നു.

Tags
Show More

Related Articles

Close
Close