യാസര്‍ അറഫാത്തിന്റെ മരണത്തിന് പിന്നില്‍ ഇസ്രായേല്‍: പലസ്തീന്‍ അന്വേഷണ സംഘം

Yasser
പലസ്തീന്‍ മുന്‍ പ്രസിഡന്റും വിമോചന നായകനുമായ യാസര്‍ അറഫാത്ത് മരണപ്പെട്ടതിന് പിന്നില്‍ ഇസ്രായേലാണെന്ന് ആരോപണവുമായി പലസ്താന്‍ അന്വേഷണ സംഘം .

അന്വേഷണ സമിതിക്ക് ഇസ്രായേലിന്റെ പങ്ക് കണ്ടെത്താന്‍ കഴിഞ്ഞുവെന്നും കൃത്യമായ തെളിവ് പുറത്ത് വിടാന്‍ അല്‍പ സമയം കൂടി ആവശ്യമുണ്ടെന്നും പലസ്തീന്‍ അന്വേഷണ സംഘം മേധാവി തൗഫീഖ് തിറാവി പറഞ്ഞു.2004 നവംബര്‍ 11ന് പാരിസിലെ സൈനിക ആശുപത്രിയിലായിരുന്നു അറഫാത്തിന്റെ മരണം. അദ്ദേഹത്തിന്റെ രോഗം എന്തായിരുന്നുവെന്ന് ആശുപപത്രി അധികൃതര്‍ വെളിപ്പെടുത്തിയിരുന്നില്ല. മാരകമായ പൊളോണിയം ഉള്ളില്‍ ചെന്നാണ് അറഫാത്ത് മരിച്ചതെന്ന് സ്വിസ് ശാസ്ത്രജ്ഞരുടെ പരിശോധനയുടെ അടിസ്ഥാനത്തില്‍ 2012 ജൂലൈ നാലിന് അല്‍ജസീറ റിപ്പോര്‍ട്ടുചെയ്തിരുന്നു.വയറുവേദനയെത്തുടര്‍ന്നാണ് അദ്ദേഹത്തെ വിദഗ്ധ ചികിത്സക്കായി പാരിസിലേക്ക് കൊണ്ടുപോയത്.