യൂദാസിന്റെ ളോഹ,നോളൻ സിനിമപോലെ സങ്കീർണവും മികച്ചതുമെന്ന് പ്രേക്ഷകർ !

പ്രശസ്ത സിനിമാതാരം ഷാജു ശ്രീധറിനെ നായകനാക്കി ഉമേഷ് കൃഷ്ണനും ബിജു മേനോനും ചേർന്ന് സംവിധാനം ചെയ്ത ത്രില്ലെർ ഷോർട് ഫിലിം യൂദാസിന്റെ ളോഹ വിജയദശമി ദിനത്തിൽ ഉച്ചക്ക് ഒരു മണിക്ക് റിലീസ് ചെയ്തു.

മലയാളത്തിന്റെ ജനപ്രിയ യുവനായക നിരയിൽ സ്ഥാനം നേടിയ ഗോകുൽ സുരേഷ് , ആന്റണി വര്ഗീസ് (പെപ്പെ) , പ്രശസ്ത സംവിധായകൻ സലാം ബാപ്പു എന്നിവരുടെ ഫേസ്ബുക് പേജുകളിലൂടെയാണ് ചിത്രം റിലീസ് ചെയ്തത് .കഴിഞ്ഞ മാസം പുറത്തിറങ്ങിയ ചത്രത്തിന്റെ ടീസർ ഇതിനോടകം തന്നെ വൻ ജനപ്രീതി നേടിയിരുന്നു. മലയാളത്തിൽ ഇതുവരെ ഇറങ്ങിയ മികച്ച ഷോർട്ഫിലിമുകളിൽ മുന്നിട്ട് നില്ക്കുന്ന മികച്ച ദൃശ്യാനുഭവം തന്നെയാണ് ‘യൂദാസിന്റെ ളോഹ ‘ എന്ന് നിസംശയം പറയാം.ഒരു സിനിമയ്ക്ക് ലഭിക്കുന്ന പോലെയുള്ള മികച്ച പ്രതികരണങ്ങളാണ് സോഷ്യൽ മാധ്യമങ്ങളിലൂടെ ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത് . മട്ടാഞ്ചേരിയിൽ തുടർച്ചയായ എട്ട് ദിവസങ്ങൾ കൊണ്ട് നടക്കുന്ന എട്ട് കൊലപാതകങ്ങൾക്ക് പിന്നിലെ യഥാർത്ഥ കാരണം ഒമ്പതാമത്തെ ദിവസം സി .ഐ ബിജു വര്ഗീസ് എന്ന സസ്പെന്ഷനിലായ പോലീസ് ഓഫീസർ കണ്ടെത്തുന്നതുന്നതാണ് കഥ.

http://betterpost.net/share/kTrVqkOvgis

‘ലോകചരിത്രത്തിൽ ഇതിനുമുൻപും ഇതുപോലൊരു രാത്രി ഉണ്ടായിരുന്നു’ എന്ന ടാഗ്‌ലൈനോട് കൂടി എത്തുന്ന ചിത്രം പറയുന്നത് ഒരു രാത്രിയിൽ നടക്കുന്ന സംഭവമാണ്. പൂർണമായും ഫോർട്ട് കൊച്ചി , മട്ടാഞ്ചേരി എന്നീ സ്ഥലങ്ങളിലായി 22 മണിക്കൂർ കൊണ്ടാണ് ചിത്രീകരണം പൂർത്തീകരിച്ചത്.പ്രശസ്ത നടൻ ഷാജു ശ്രീധറാണ് ചിത്രത്തിൽ സി .ഐ ബിജു വര്ഗീസായി എത്തുന്നത് ‘ ചിത്രം പൂർണമായും കേരളത്തിലിപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നതും ഭാവിയിൽ സംഭവിക്കാൻ സാധ്യതയുള്ളതുമായ വേറിട്ട ഒരു വിഷയം കാണുന്ന പ്രേക്ഷകരെക്കൊണ്ട് ചിന്തിപ്പിക്കുന്ന രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്.

മതപരമായും ദൈവത്തിന്റെ പേരുപറഞ്ഞു നടക്കുന്ന അക്രമങ്ങളും ചിത്രം ചർച്ചയ്ക്കു വഴിയൊരുക്കുന്നുണ്ട്. സ്ഥിരമായി കണ്ടുവരുന്ന ക്ലിഷേകളില്ലാത്ത , മറ്റു അവതരണശൈലി പിന്തുടരാതെ മികച്ചരീതിയിലാണ് ചിത്രം ദൃശ്യാവിഷ്കരിച്ചിരിക്കുന്നത്. മലയാളത്തിൽ അധികം ആരും പരീക്ഷിക്കാത്ത ക്രിസ്റ്റഫർ നോളനെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള ഒരു ത്രില്ലറാണ് യൂദാസിന്റെ ളോഹ എന്നാണ് ട്രോളന്മാർ പറയുന്നത് .

കഥ, തിരക്കഥ, സംഭാഷണം നിര്‍വഹിച്ചിരിക്കുന്നത് ഉമേഷ് കൃഷ്ണനാണ്. ഷാജു ശ്രീധറിനെ കൂടാതെ രാകേഷ് ബാബു, ക്ലിന്റ് ബേബി ജേക്കബ്, ശ്രീകുമാര്‍, ശരത് കുമാര്‍, എന്നിവരും അഭിനയിച്ചിരിക്കുന്നു. നവീന്‍ ചെമ്പൊടിയാണ് ഛായാഗ്രഹണം. എഡിറ്റിങ് സുഹാസ് രാജേന്ദ്രന്‍ , സംഗീതം മിഥുന്‍ മുരളി . ചിത്രത്തിലെ വെസ്റ്റേണ്‍ ഗാനത്തിന്റെ വരികളെഴിതിയിരിക്കുന്നതും
ഉമേഷ് കൃഷ്ണനാണ്. ആര്‍ട്ട് ബിജു മേനോന്‍ , എക്‌സിക്യൂട്ടീവ് പ്രെഡ്യൂസര്‍ പ്രദീഷ് ഊറ്റക്കുഴിയില്‍ , പ്രൊജക്ട് മാനേജേഴ്‌സ് അനന്ദന്‍ സി.വി, നിതിന്‍ മോഹന്‍ ,അസോസിയേറ്റ് ഡയറക്ടര്‍ സതീഷ് മോഹന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ മിഥുന്‍ എം. എസ്, രാജു , സ്റ്റില്‍ ക്ലിന്റ് ബേബി ജേക്കബ് .യു -സീരിസ് ഇമാജിനേഷന്റേയും ബി ഫിലിം ഫാക്ടറിയുടേയും ബാനറില്‍ ഉമേഷ് കൃഷ്ണന്‍, ശരത് കുമാര്‍, ബിജു മേനോന്‍ എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Show More

Related Articles

Close
Close