പത്തനംതിട്ടയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു

പത്തനംതിട്ടയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു. ഷിജോ അഞ്ചക്കാലയ്ക്കാണ് വെട്ടേറ്റത്. രാത്രി റിങ്‌റോഡില്‍ അഞ്ചക്കാലായിലേക്ക് തിരിയുന്ന ഭാഗത്തിന് സമീപം ബൈക്കില്‍ വരുമ്പോള്‍ മുഖം മൂടി ധരിച്ചെത്തിയ രണ്ടംഗ സംഘം ബൈക്കിലെത്തി വെട്ടുകയായിരുന്നു.

ആക്രമണത്തില്‍ ഷിജോയുടെ ഇടതു കൈയുടെ തോളിനാണ് വെട്ടേറ്റത്. ഗുരുതര പരിക്കേറ്റ ഇയാളെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.