ഖദര്‍ ഷര്‍ട്ട് ഊരി യൂത്ത് കോണ്‍. പ്രതിഷേധം

youth_congress_logo കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ യുവാക്കളെ തഴഞ്ഞുവെന്ന് ആരോപിച്ച് തൃശൂര്‍ നഗരത്തില്‍ ഖദര്‍ ഷര്‍ട്ട് ഊരി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധ സമരം. കോര്‍പ്പറേഷനിലെ എട്ട് വാര്‍ഡുകളില്‍ വിമതരായി മത്സരിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. യുവാക്കളെ പാര്‍ട്ടി പാടെ തഴഞ്ഞിരിക്കുകയാണ്. അതുകൊണ്ട് തന്നെ കോണ്‍ഗ്രസുകാരുടെ വേഷമായ വെള്ള വസ്ത്രം ഞങ്ങള്‍ ഉപേക്ഷിക്കുകയാണ്-പ്രതിഷേധ മാര്‍ച്ച് നയിച്ച മണ്ഡലം പ്രസിഡന്റ് ഷൈജു പറഞ്ഞു.