യുവമോര്‍ച്ച ഡിജിപിക്ക് പരാതി നല്‍കി

സുപ്രീംകോടതി ഉത്തരവ് പ്രകാരം സിനിമാ ഹാളുകളില്‍ ദേശീയഗാനം ആലപിക്കുമ്പോള്‍ ആദരവോടെ എഴുന്നേറ്റു നില്‍ക്കാതെ മനഃപ്പൂര്‍വം ലംഘിക്കുന്നതിനെതിരെ യുവമോര്‍ച്ച സംസ്ഥാന ജനറല്‍സെക്രട്ടറി ആര്‍.എസ്. രാജീവ്, ഖജാന്‍ജി ആര്‍.എസ് സമ്പത്ത് എന്നിവര്‍ ഡിജിപി ക്ക് പരാതി നല്‍കി. ഇതുപ്രകാരം ഡിജിപി അക്കാദമി ചെയര്‍മാന്‍ കമലിനെ വിളിച്ചു സാഹചര്യം വിലയിരുത്തി. നിയമപരമായ നടപടികള്‍ സ്വീകരിക്കാം എന്നും ഒരു എസിപിയുടെ മേല്‍നോട്ടം ഉണ്ടാകുമെന്നും ഡിജിപി ഉറപ്പുനല്‍കി.