അതിര്‍ത്തിയില്‍ പാക് പ്രകോപനം

പാക് സൈന്യത്തിന്റെ പ്രകോപനം തുടരവെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തോട് ശക്തമായി പ്രതികരിക്കാന്‍ ബിഎസ്എഫിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭീകരാക്രമണം നടത്താന്‍ തീവ്രവാദികള്‍ ശ്രമിച്ചേക്കുമെന്ന സൂചനയെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്യമൊട്ടാകെ ഒരു മാസത്തേക്ക് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

നേരത്തെ തന്നെ ഇന്ത്യയില്‍ നുഴഞ്ഞുകയറിയ തീവ്രവാദികള്‍ തിരിച്ചടിച്ചേക്കുമെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ്.

ഈ വര്‍ഷം മാത്രം 90ഓളം തീവ്രവാദികള്‍ അതിര്‍ത്തി ഭേദിച്ച് രാജ്യത്ത് എത്തിയതായാണ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നത്.

 

ജമ്മു കശ്മീരന്റെ 190 കിമി ചുറ്റളവില്‍ ബിഎസ്എഫിന്റെ 15 ബറ്റാലിയനെയാണ് വിന്യസിച്ചിരിക്കുന്നത്. അതേസമയം, തിരിച്ചടിക്കുകയല്ലാതെ അങ്ങോട്ട് പ്രകോപനം അരുതെന്നും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

 

Show More

Related Articles

Close
Close