അതിര്‍ത്തി പ്രദേശങ്ങളിലും ബംഗാള്‍, പട്‌ന, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും തുടര്‍ചലനങ്ങള്‍

images

നേപ്പാള്‍ അതിര്‍ത്തി പ്രദേശങ്ങളിലും ബംഗാള്‍, പട്‌ന, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും 5.1 രേഖപ്പെടുത്തിയ തുടര്‍ചലനങ്ങളുണ്ടായി. ബംഗാളിലെ സിലിഗുഡിയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ശനിയാഴ്ചത്തെ വന്‍ ഭൂകമ്പത്തിന് ശേഷം ഇതുവരെ 57 തുടര്‍ചലനങ്ങളാണുണ്ടായത്.

പശ്ചിമ ബംഗാളിലും ബിഹാറിലുമുണ്ടായ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തി. പാട്‌ന, ബിഹാര്‍, ജല്‍പാല്‍ ഗുഡി, സില്‍ഗുരി എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.  ഇന്നു വൈകീട്ട് ആറു മണിയോടെയാണ് വീണ്ടും ഭൂചലനമുണ്ടായത്.

തുടര്‍ചലനങ്ങളും ഇടയ്ക്കിടെയുണ്ടാകുന്ന മഴയും രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. നാശനഷ്ടത്തിന്റെ വ്യാപ്തി അളക്കാന്‍ ഇനിയും ദിവസങ്ങളെടുക്കും. ഭൂചലനവും തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലും നേപ്പാളിലെ മിക്ക റോ?ഡുകളും തകര്‍ത്തതായാണ് വിവരം. ഉള്‍ഗ്രാമങ്ങളില്‍ എത്തിപ്പെടണമെങ്കില്‍ ഹെലികോപ്റ്റര്‍ മാത്രമാണ് ആശ്രയം.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close