അത്‌ലറ്റിക്കോ മാഡ്രിഡ് ഗാംഗുലിയുമായി കൈകോര്‍ക്കുന്നു

saurav ganguly madrid

ഐ.പി.എല്‍. മോഡല്‍ പദ്ധതിയായ ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്‌ബോളില്‍ കൊല്‍ക്കത്ത ഫ്രാഞ്ചൈസിയുടെ ഉടമസ്ഥാവകാശത്തിനായി പ്രമുഖ സ്പാനിഷ് ക്ലബ്ബ് അത്‌ലറ്റിക്കോ മാഡ്രിഡ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുമായി കൈകോര്‍ക്കുന്നു.

നേരത്തേ കൊല്‍ക്കത്ത ഫ്രാഞ്ചൈസിയുടെ ഉടമസ്ഥാവകാശത്തിന് അത് ലറ്റിക്കോ ക്ലബ്ബ് ഒറ്റയ്ക്ക് അപേക്ഷ നല്‍കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍, ഗാംഗുലിക്ക് ടീമിലുള്ള താത്പര്യം മനസ്സിലാക്കിയ സ്പാനിഷ് ക്ലബ്ബ് പ്രതിനിധികള്‍ യോജിച്ചുള്ള സംരംഭത്തിന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനെ സമീപിക്കുകയായിരുന്നു. ധാരണയിലെത്തിയ സാഹചര്യത്തില്‍ കൊല്‍ക്കത്ത ഫ്രാഞ്ചൈസിക്ക് ഒന്നിച്ചുള്ള അപേക്ഷയാണ് ഗാംഗുലിയും അത് ലറ്റിക്കോ പ്രതിനിധികളും നല്‍കിയത്. ഇരുപക്ഷവും ചര്‍ച്ച നടത്തി അടുത്തു തന്നെ കരാര്‍ സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുമെന്നറിയുന്നു.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ മറ്റൊരു പ്രധാന മുന്നേറ്റമെന്ന നിലയില്‍ കൊച്ചി ഫ്രാഞ്ചൈസിക്കായി ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പ്രസാദ് പോട്ട് ലുറിയുടെ ഉടമസ്ഥതയിലുള്ള പി.വി.പി. വെഞ്ചേഴ്‌സിന്റെ സഹകരണവും ഈ ഫ്രാഞ്ചൈസിക്ക് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ബോളിവുഡ്താരം ഷാരൂഖ് ഖാന്റെ നേതൃത്വത്തിലുള്ള കമ്പനി റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റ് ഡല്‍ഹി ഫ്രാഞ്ചൈസിക്കായും രംഗത്തുണ്ട്.

ബോളിവുഡ് താരം ജോണ്‍ എബ്രഹാമും ഷില്ലോങ് ലെജോങ് ക്ലബ്ബും തമ്മില്‍ അസമിലെ ഗുവാഹട്ടി ഫ്രാഞ്ചൈസി രൂപവത്കരിക്കുന്നത് സംബന്ധിച്ച ധാരണയിലെത്തി. മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ ബൈച്ചുങ് ബൂട്ടിയയും ഇവരോട് സഹകരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ഫ്രാഞ്ചൈസികള്‍ക്കായുള്ള അപേക്ഷ നല്‍കേണ്ട അവസാന ദിവസമായിരുന്നു വെള്ളിയാഴ്ച.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close