അദ്വാനി നിര്‍ദേശിച്ചു; മോദി പ്രധാനമന്ത്രി: സത്യപ്രതിജ്ഞ 26ന്‌

narendra modi4

അദ്വാനി നിര്‍ദ്ദേശിച്ചു. മുരളി മനോഹര്‍ ജോഷിയും, വെങ്കയ്യ നായിഡുവും, സുഷുമ സ്വരാജും, നിതിന്‍ ഗഡ്കരിയും, അരുണ്‍ ജെയ്റ്റ്‌ലിയും പിന്താങ്ങി. മോദി തന്നെ പ്രധാനമന്ത്രി.’ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെ ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തിരഞ്ഞെടുത്തു. ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയുമായി മെയ് 26 ന് വൈകുന്നേരം ആറ് മണിക്ക് മോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്ക്കും. മോദി ഉള്‍പ്പടെ 15 എന്‍.ഡി.എ നേതാക്കള്‍ മൂന്നുമണിയോടെ രാഷ്ട്രതി പ്രണബ് മുഖര്‍ജിയെ സന്ദര്‍ശിച്ച് സര്‍ക്കാരുണ്ടാക്കാനുള്ള അവകാശവാദം ഉന്നയിച്ചു. നരേന്ദ്ര മോദിയെ പിന്തുണച്ചുകൊണ്ടുള്ള 335 എം.പിമാരുടെ കത്തും രാഷ്ട്രപതിക്ക് സമര്‍പ്പിച്ചു രാഷ്ട്രപതി ഭവന്‍ അങ്കണത്തിലായിരിക്കും സത്യപ്രതിജ്ഞ.

ചൊവ്വാഴ്ച രാവിലെ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടന്ന ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗമാണ് മോദിയെ നേതാവായി തിരഞ്ഞെടുത്തത്. പാര്‍ലമെന്റിന്റെ ആദ്യ പടിയില്‍ വന്ദിച്ചാണ് മോദി ഹാളിലേക്ക് കയറിയത്. അനുമോദിക്കാനെത്തിയ അഡ്വാനിയുടെ കാലില്‍ തൊട്ട് വന്ദിച്ച് മോദി അനുഗ്രഹം തേടുകയും ചെയ്തു.

ചരിത്രനിമിഷമെന്ന് വിശേഷിപ്പിച്ച ബി.ജെ.പി അധ്യക്ഷന്‍ രാജ്‌നാഥ് സിങ് ബി.ജെ.പിയുടെ സ്വപ്‌നം സാക്ഷാത്കരിച്ചത് മോദിയാണെന്ന് പറഞ്ഞു. ഒരു നിമിഷം പോലും പാഴാക്കാതെ രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് മോദി പ്രസംഗത്തില്‍ പറഞ്ഞു. പദവിയല്ല വലുത് ഉത്തരവാദിത്വമാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. മോദിയുടെ കരുണ കൊണ്ടാണ് ഈ വിജയമെന്ന് അഡ്വാനി പറഞ്ഞതിനെ തിരുത്തി പാര്‍ട്ടി തനിക്ക് അമ്മയെ പോലെയാണ്, പാര്‍ട്ടിയാണ് തനിക്ക് എല്ലാം തന്നത് പറഞ്ഞ് പ്രസംഗത്തിനിടെ മോദി വികാരാധീനനായി. സാധാരണക്കാരന്റെ സര്‍ക്കാരായിരിക്കും തന്റേത്. പാവപ്പെട്ടവര്‍ക്കും, സ്ത്രീകള്‍ക്കും, യുവാക്കള്‍ക്കും സ്ത്രീകളും അമ്മമാര്‍ക്കും വേണ്ടി നിലകൊള്ളുമെന്ന് അദ്ദേഹം പറഞ്ഞു.

ബിജെപി അധ്യക്ഷന്‍ രാജ്‌നാഥ് സിങ്ങ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ബിജെപിയുടെ 282 എംപിമാരും ചടങ്ങിന് സാക്ഷ്യം വഹിച്ചു.

നിതിന്‍ ഗഡ്കരി, അരുണ്‍ ജയ്റ്റ്‌ലി, രവിശങ്കര്‍ പ്രസാദ് എന്നിവര്‍ അനുമോദിച്ചു സംസാരിച്ചു. ബിജെപി മുഖ്യമന്ത്രിമാരായ രമണ്‍ സിങ്ങ്, വസുന്ധരാ രാജ സിന്ധ്യ, ശിവരാജ് സിങ്ങ് ചൗഹാന്‍ എന്നിവരും ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തി.

ഇന്ത്യയുടെ 15 ാമത് പ്രധാനമന്ത്രിയായി നരേന്ദ്ര മോദി 26ന് സത്യപ്രതിജ്ഞ ചെയ്യുമെന്ന് ബി.ജെ.പി അധ്യക്ഷന്‍ രാജ്‌നാഥ് സിങ് രാഷ്ട്രപതിയെ കണ്ട ശേഷം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.

narendra modi in parliament

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close