അധികാരകേന്ദ്രം സോണിയയെന്ന്‍ പ്രധാനമന്ത്രിയുടെ മുന്‍ മാധ്യമ ഉപദേഷ്ടാവ്

accidental pm

യു.പി.എ. സര്‍ക്കാറില്‍ അധികാരകേന്ദ്രം സോണിയാഗാന്ധിയായിരുന്നുവെന്ന് പ്രധാനമന്ത്രിയുടെ മുന്‍ മാധ്യമ ഉപദേഷ്ടാവ് സഞ്ജയ ബാരു. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അധികാരങ്ങള്‍ ൈകയടക്കി ബാഹ്യ അധികാരകേന്ദ്രമായി സോണിയ പ്രവര്‍ത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

തന്റെ ‘ദ ആക്‌സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍, ദ മേക്കിങ് ആന്‍ഡ് അണ്‍മേക്കിങ് ഓഫ് മന്‍മോഹന്‍സിങ് ‘ എന്ന പുസ്തകത്തിലാണ് ബാരു ഇക്കാര്യങ്ങള്‍ പരാമര്‍ശിച്ചിട്ടുള്ളത്. ഒന്നാം യു.പി.എ. സര്‍ക്കാറില്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്നു സഞ്ജയ.

യു.പി.എ. സര്‍ക്കാറില്‍ ഒറ്റ അധികാരകേന്ദ്രമേ ഉള്ളു, അത് കോണ്‍ഗ്രസ് അധ്യക്ഷയാണ് എന്ന യാഥാര്‍ഥ്യവുമായി പ്രധാനമന്ത്രി പൊരുത്തപ്പെട്ടിരുന്നു. അതിനാല്‍ത്തന്നെ എല്ലാഘട്ടത്തിലും തന്റെ മേധാവിത്വം ഉയര്‍ത്തിപ്പിടിക്കാതെ മുന്നോട്ടുപോകാന്‍ പ്രധാനമന്ത്രി ശ്രദ്ധിച്ചിരുന്നു.

മുതിര്‍ന്ന കോണ്‍ഗ്രസ് മന്ത്രിമാരുടെ ഇടപെടല്‍മൂലം പ്രധാനമന്ത്രിയുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടിരുന്നുവെന്നും പ്രധാനമന്ത്രിയുടെ രക്ഷയ്‌ക്കെത്തിയിരുന്നത് പലപ്പോഴും മന്ത്രി ശരത്പവാര്‍ മാത്രമായിരുന്നുവെന്നും ബാരു പറയുന്നു. 2009-ലെ യു.പി.എ.യുടെ വിജയത്തിന്റെ ക്രെഡിറ്റ് പ്രധാനമന്ത്രിക്ക് നല്‍കാതിരിക്കാന്‍ സോണിയയുടെ വിശ്വസ്തര്‍ ശ്രമിച്ചിരുന്നു. സര്‍ക്കാറിന്റെ നേട്ടങ്ങളുടെ ക്രെഡിറ്റ് പാര്‍ട്ടിക്കും പരാജയങ്ങളുടെ ഉത്തരവാദിത്വം പ്രധാനമന്ത്രിക്കും ലഭിക്കുന്ന സ്ഥിതിയാണുണ്ടായതെന്നും പുസ്തകത്തില്‍ ആരോപിക്കുന്നു.

എന്നാല്‍ പുസ്തകത്തിനെതിരെ പ്രധാനമന്ത്രിയുടെ ഓഫീസ് രംഗത്തെത്തി. ഇത് വെറും കെട്ടുകഥയാണെന്നും നിറംപിടിപ്പിച്ച കാര്യങ്ങളാണ് പറയുന്നതെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പറഞ്ഞു. ഉയര്‍ന്ന ഒരു പദവിയും ഉന്നതരുമായുള്ള ബന്ധവും ദുരുപയോഗപ്പെടുത്താനുള്ള ശ്രമമാണ് ബാരു പുസ്തകത്തിലൂടെ നടത്തിയിരിക്കുന്നതെന്ന് പ്രധാനമന്ത്രിയുടെ മാധ്യമഉപദേഷ്ടാവ് പങ്കജ് പച്ചൗരി പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close