അധ്യാപകരില്ല; നാട്ടുകാര്‍ സ്‌കൂള്‍ തുറക്കാനനുവദിച്ചില്ല

അധ്യാപകരുടെ കുറവ് പരിഹരിക്കണമെന്നാശ്യപ്പെട്ട് നാട്ടുകാരും രക്ഷാകര്‍ത്താക്കളും ചേര്‍ന്ന് സ്‌കൂള്‍ തുറക്കുന്നത് തടഞ്ഞു.
പാങ്ങോട് പഞ്ചായത്തിലെ അടപ്പുപാറ ട്രൈബല്‍ എല്‍.പി. സ്‌കൂളാണ് തിങ്കളാഴ്ച തുറക്കാനനുവദിക്കാത്തത്.
ട്രൈബല്‍ വിദ്യാര്‍ഥികളുടെ പഠനത്തിന് സഹായിക്കാനാണ് 1969 ല്‍ അടപ്പുപാറ ട്രൈബല്‍ സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. പാങ്ങോട് പഞ്ചായത്തിലെ വെള്ളയംദേശം, കക്കോട്ടുകുന്ന്, ചെട്ടിയകൊന്നകയം തുടങ്ങിയ പ്രദേശത്തുള്ളവരാണ് വിദ്യാര്‍ഥികളിലേറെയും.
ഈ അധ്യായനവര്‍ഷാരംഭം മുതല്‍ സ്ഥിരാധ്യാപകനായ തുളസീധരന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. നിലവിലുണ്ടായിരുന്ന ഹെഡ്മിസ്ട്രസ് വിരമിച്ചതിനുശേഷം പുതിയ പ്രഥമാധ്യാപകരെയും നിയമിച്ചിട്ടില്ല.

പുസ്തകം എടുക്കുന്നതിനും ഓഫീസ് കാര്യങ്ങള്‍ക്കും ഉള്ള ഒരു അധ്യാപകന്‍തന്നെ പോകുമ്പോള്‍ സ്‌കൂളിന്റെ പ്രവര്‍ത്തനം അവതാളത്തിലാകാറുണ്ട്. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് നാട്ടുകാരും രക്ഷാകര്‍ത്താക്കളും ചേര്‍ന്ന് ഏകാധ്യാപകനെ തടഞ്ഞ് പ്രവര്‍ത്തനം തടസ്സപ്പെടുത്തിയത്.

പാങ്ങോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അയിരൂര്‍ മോഹനന്‍, പാലോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പദ്മകുമാര്‍, പാങ്ങോട് സബ് ഇന്‍സ്‌പെക്ടര്‍ തുടങ്ങിയവര്‍ നാട്ടുകാരുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ വിദ്യാലയം പ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close