അനൂപ് കണ്ണന്റെ ഹോംലി മീല്‍സ് ഓണത്തിന്‌

homly meals

ജവാന്‍ ഓഫ് വെള്ളിമലയ്ക്ക് ശേഷം ഒരുപറ്റം പുതുമുഖങ്ങളെ അണിനിരത്തി വ്യത്യസ്തമായ ചിത്രവുമായി എത്തുകയാണ് സംവിധായകന്‍ അനൂപ് കണ്ണന്‍. കൊച്ചിയിലെ ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥയാണ് ഹോംലി മീല്‍സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം പറയുന്നത്. വിപിന്‍ ആറ്റ്‌ലീ എന്നൊരു പുതുമുഖത്തെ സിനിമയിലൂടെ അനൂപ് കണ്ണന്‍ പരിചയപ്പെടുത്തുന്നു.

കഥ, തിരക്കഥ, സംഭാഷണം രചിച്ച വിപിന്‍ ആറ്റ്‌ലീ സിനിമയില്‍ നായകവേഷവും ചെയ്യുന്നു. മനോജ്.കെ ജയന്‍, സുനില്‍ സുഗത, കൈലാഷ്, നെടുമുടി വേണു, നീരജ് മാധവ് തുടങ്ങിയവരെല്ലാം ചിത്രത്തിലുണ്ട്. 1983 യില്‍ നിവിന്‍ പോളിക്കൊപ്പം മികച്ച പ്രകടനം കാഴ്ചവച്ച സൃന്ദ അശാബാണ് നായിക.

ആകാശവാണിയില്‍ നിന്ന് ഒരു ചാനല്‍ പരിപാടിയുടെ തലവനായി മാറുന്ന ശരത്ചന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് മനോജ്.കെ ജയന്‍ അവതരിപ്പിക്കുന്നത്. ഷൂട്ടിങ് പൂര്‍ത്തിയാക്കിയ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍സ് ജോലികള്‍ നടന്നുവരുകയാണ്. റിക്കാറോ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ഹുസൈന്‍, ദുബൈര്‍ എന്നിവരാണ് ചിത്രം നിര്‍മ്മിച്ചത്.

ലാല്‍ജോസിന്റെ എല്‍.ജെ ഫിലിംസ് ഓണത്തിന് ചിത്രം തിയേറ്ററുകളിലെത്തിക്കും.

Show More

Related Articles

Close
Close