അഫ്ഗാനിസ്താനില്‍ സൈനിക ബസ്സിനുനേരെ ആക്രമണം: ആറ് മരണം

അഫ്ഗാനിസ്താനിലെ കാബൂളില്‍ സൈനിക ബസ്സിനുനേരെ ചാവേര്‍ പോരാളി നടത്തിയ ആക്രമണത്തില്‍ ആറുപേര്‍ മരിച്ചു. അഞ്ച് സൈനികരും ചാവേര്‍ പോരാളിയുമാണ് മരിച്ചത്. സാധാരണക്കാര്‍ അടക്കം നിരവധിപേര്‍ക്ക് പരിക്കേറ്റു. കാബൂള്‍ യൂണിവേഴ്‌സിറ്റിക്ക് സമീപം ബുധനാഴ്ച രാവിലെ 6.30 നാണ് ആക്രമണം നടന്നത്. സ്‌ഫോടകവസ്തു നിറച്ചകാര്‍ ബസ്സില്‍ ഇടിച്ചു കയറ്റി. അഫ്ഗാന്‍ നാഷണല്‍ ആര്‍മി (എ എന്‍ എ) യുടെ ബസ്സിനുനേരെയാണ് ആക്രമണമുണ്ടായതെന്ന് അധികൃതര്‍ പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close