അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരെ ആക്രമണം

afghan1

അഫ്ഗാനിസ്ഥാനിലെ ഹെറാത്തിലുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരെ ആക്രമണം. ഒരു സംഘം പേര്‍ തോക്കുമായെത്തി കോണ്‍സുലേറ്റിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അക്രമികളില്‍ രണ്ട് പേര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ സുരക്ഷിതരാണെന്ന് വിദേശകാര്യ വകുപ്പ് അറിയിച്ചു.

ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് ഹെറാത്തിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരേ അക്രമിസംഘം വെടിയുതിര്‍ത്തത്. ആദ്യം കെട്ടിടത്തിനകത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച സംഘം പിന്നീട് അടുത്തുള്ള കെട്ടിടങ്ങളില്‍ നിന്ന് വെടിയുതിര്‍ക്കുകയായിരുന്നു. തോക്കും ഗ്രനേഡുമുപയോഗിച്ചായിരുന്നു ആക്രമം. അക്രമിസംഘത്തിലെ രണ്ട് പേര്‍ ഏറ്റുമുട്ടലില്‍  കൊല്ലപ്പെട്ടു. താലിബാന്‍ ആക്രമണമാണെന്നാണ് പ്രാഥമിക നിഗമനം. ഇന്തോ – ടിബറ്റന്‍ പൊലീസ് ഫോഴ്സും
അഫ്ഗാന്‍ പൊലീസും ചേര്‍ന്ന സംയുക്ത സേന അക്രമികളോടുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ സുരക്ഷിതരാണെന്ന് വിദേശകാര്യ വക്താവ് സയ്യിദ് അക്ബറുദ്ദിന്‍ അറിയിച്ചു. വിദേശകാര്യ സെക്രട്ടറി സുജാത സിംഗ്  അഫ്ഗാനിസ്ഥാന്‍ ഉദ്യോഗസ്ഥരുമായി ആശയ വിനിമയം നടത്തുന്നുണ്ട്. നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞയില്‍ അഫ്ഗാന്‍ പ്രസിഡന്റ് ഹമിദ് കര്‍സായ് പങ്കെടുക്കുമെന്ന് അറിയിച്ചതി്ന്റെ തൊട്ടടുത്ത ദിവസമാണ് ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരേ അക്രമണമുണ്ടായത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close