അഫ്ഗാന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്

afgan elections

അഫ്ഗാനിസ്താന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്. മുന്‍ വിദേശകാര്യമന്ത്രിമാര്‍ ഉള്‍പ്പെടെ എട്ടുപേരാണ് മത്സരരംഗത്തുള്ളത്. ഇന്നലെ പൊലീസിന്റെ വെടിയേറ്റ് വിദേശ മാധ്യമപ്രവര്‍ത്തക കൊല്ലപ്പെട്ടിരുന്നു.ഈ സാഹചര്യത്തില്‍ കനത്ത സുരക്ഷാ സന്നാഹമാണ് രാജ്യത്ത് ഒരുക്കിയിരിക്കുന്നത്.

ക‍ഴിഞ്ഞ തവണത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മുന്‍ വിദേശകാര്യമന്ത്രിയായിരുന്ന അബ്ദുല്ല അബ്ദുല്ല ആയിരുന്നു ഹമീദ് കര്‍സായിയുടെ മുഖ്യ എതിരാളി. ഇത്തവണയും അബ്ദുല്ല അബ്ദുല്ല മ‍ത്സരിക്കാനുണ്ട്. മുന്‍ വിദേശ കാര്യമന്ത്രിമാരായിരുന്ന സല്‍മായി റസൗള്‍, മുന്‍ ധനമന്ത്രി അഷ്റഫ് ഗനി എന്നിവരും മ‍ത്സരിക്കുന്ന എട്ടുപേരില്‍ പെടുന്നു. താലിബാന്റെ പതനത്തിനു ശേഷം 2001 മുതല്‍ അധികാരത്തിലാണ് ഹമീദ് കര്‍സായി.

afgan election 2 താലിബാനുമായ അനുരഞ്ജന ചര്‍ച്ചകള്‍ നടത്തിയ കര്‍സായി ഈയടുത്ത് അമേരിക്കയുടെ അഫ്ഗാന്‍ നയങ്ങളുടെയും വിമര്‍ശകനായി. 28,500 പോളിങ് സെന്ററുകളാണ് രാജ്യത്ത് ക്രമീകരിച്ചിരിക്കുന്നത്. ഇതില്‍ കുറഞ്ഞത് പത്ത് ശതമാനമെങ്കിലും ശക്തമായ സുരക്ഷാപ്രശ്നം നേരിടുന്നവയാണ്. വൈകീട്ട് നാലു വരെയാണ് വോട്ടെടുപ്പ്. വലിയ സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇതിനിടെ പൊലീസുകാരന്റെ വെടിയേറ്റ് ഇന്നലെ എ.എഫ്.പി ഫോട്ടോഗ്രാഫറായ ആന്‍ജാ നീഡ്രിന്‍ഗസ് കൊല്ലപ്പെട്ടത് ആശങ്കയുയര്‍ത്തിയിട്ടുണ്ട്. എപി റിപ്പോര്‍ട്ടര്‍ക്കും വെടിയേറ്റിരുന്നു. ബാലറ്റ് വിതരണം ചെയ്യുന്ന ഔദ്യോഗിക സംഘത്തോടൊപ്പം സഞ്ചരിച്ച ഇവര്‍ക്ക്‌ തനായ് ജില്ലയില്‍ വെച്ചാണ് വെടിയേറ്റത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close