അഫ്ഗാന്‍ മണ്ണിടിച്ചില്‍: തിരച്ചില്‍ അവസാനിപ്പിച്ചു; 2500പേരെക്കുറിച്ച് ഒരു വിവരവും ഇല്ല

afghanistan

അഫ്ഗാനിസ്ഥാനില്‍ മണ്ണിടിഞ്ഞ് കാണാതായവര്‍ക്കായി നടത്തി വന്ന തെരച്ചില്‍ നിര്‍ത്തി. മണ്ണിനടിയില്‍ ആരും ജീവിച്ചിരിക്കാന്‍ സാധ്യതയില്ലെന്ന വിലയിരുത്തലിലാണ് അധികൃതര്‍ തെരച്ചില്‍ നിര്‍ത്തിയത്. മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം രണ്ടായിരത്തി അഞ്ഞൂറലധികമായി. രണ്ടായിത്തി അഞ്ഞൂറിലധികം പേര്‍ മണ്ണിനടിയില്‍ പെട്ടിട്ടുണ്ടെന്നായിരുന്നു അപകടം നടന്നപ്പോള്‍ അഫ്ഗാന്‍ സര്‍ക്കാരും വിദേശ മാധ്യമങ്ങളും ലോകത്തെ അറിയിച്ചത്.

ഇതുവരെ നടത്തിയ തെരച്ചിലില്‍ 350 ശരീരങ്ങള്‍ മാത്രമാണ് കണ്ടെത്താനായത്. ഇപ്പോള്‍ കൂടുതല്‍ തെരച്ചിലിന് മുതിരാതെ സര്‍ക്കാര്‍ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിക്കുന്‌പോള്‍ 2500ഓളം പേരെ കുറിച്ച് യാതൊരു വിവരവുമില്ല..100 മീറ്റര്‍ അടിയില്‍ കുഴിച്ച് മൂടപ്പെട്ടവരെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ വിഫലമാണെന്ന് അധികൃതര്‍ അറിയിച്ചു.

ദുരന്ത മേഖലയില്‍ നിന്ന് ഒഴിച്ച് മാറ്റപ്പെട്ട നാലായിരത്തോളം പേര്‍ക്ക് ആവശ്യമായ സഹായം എത്തിക്കുന്നതിലാണ് രക്ഷാപ്രവര്‍ത്തകര്‍ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇനിയും മണ്ണിടിച്ചില്‍ ഉണ്ടാവാനുള്ള സാധ്യതയും രക്ഷാപ്രവര്‍ത്തനം നിര്‍ത്താന്‍ കാരണമായെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

മണ്ണിടിച്ചില്‍ നടന്ന ഗ്രമാ ത്തിലേക്കുള്ള റോഡുകള്‍ മുഴുവന്‍ തകര്‍ന്ന് കിടക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്കും സൈന്യത്തിനും എത്തിച്ചേരാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു..ഇന്നലെയാണ് എസ്‌കവേറ്റര്‍ അടക്കമുള്ള ഉപകരണങ്ങളുമായി രക്ഷാ പ്രവര്‍ത്തനം കൂടുതല്‍ സജൂവമായത്.വെള്ളിആഴ്ചയാണ് അഫ്ഗാനിസ്ഥാനിലെ വടക്ക് കിഴക്കന്‍ മലയോര പ്രവിശ്യയായ ബദക്ഷനില്‍ മണ്ണിടിഞ്ഞ് വീണ് അപകടമുണ്ടായത്. രണ്ട് തവണയായി ഉണ്ടായ മണ്ണിടിച്ചിലില്‍ ഒരു ഗ്രാമം മുഴുവന്‍ മണ്ണിനടയിലാകുകായായിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close