അബുബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടുവെന്ന് റേഡിയോ ഇറാന്‍.

Abu-Bakr-al-Baghdadi_AP

 

ഭീകര സംഘടനയായ ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐ.എസ്.ഐ.എസ്) തലവന്‍ അബുബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടുവെന്ന് റേഡിയോ ഇറാന്‍. വ്യോമാക്രമണത്തില്‍ ഗുരുതര പരിക്കേറ്റ ബാഗ്ദാദി കൊല്ലപ്പെട്ടുവെന്ന് റേഡിയോ ഇറാന്‍ റിപ്പോര്‍ട്ട് ചെയ്ത വിവരം    ഫസ്റ്റ്   പോസ്റ്റ്ട്വീറ്റ് ചെയ്തത്. ബാഗ്ദാദിയുടെ തലയ്ക്ക് അമേരിക്ക 10 മില്യണ്‍ (ഒരുകോടി) അമേരിക്കന്‍ ഡോളറാണ് വിലയിട്ടിരുന്നത്. 2014 മാര്‍ച്ച് എട്ടിനുശേഷം ഇറാഖില്‍ ഐ.എസ് തീവ്രവാദികളെ ലക്ഷ്യമാക്കി അമേരിക്കയുടെ നേതൃത്വത്തില്‍ ആയിരത്തിലേറെ വ്യോമാക്രമണങ്ങള്‍ നടത്തിയിരുന്നു. അതിനിടെ, ബാഗ്ദാദിക്ക് വ്യോമാക്രമണത്തില്‍ പരിക്കേറ്റതായി സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് അമേരിക്കന്‍ പ്രതിരോധ മന്ത്രാലയ ആസ്ഥാനമായ പെന്റഗണ്‍ അറിയിച്ചു. ബാഗ്ദാദിക്ക് ഗുരുതര പരിക്കേറ്റുവെന്ന വാര്‍ത്തകള്‍ ഐ.എസ് വക്താവും നേരത്തെ നിഷേധിച്ചിരുന്നു.

അമേരിക്കയുടെ നേതൃത്വത്തില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ബാഗ്ദാദിക്ക് ഗുരുതരമായ പരിക്കേറ്റുവെന്ന് മാര്‍ച്ചില്‍ ‘ഗാര്‍ഡിയന്‍’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ഇസ്‌ലാമിക് സ്‌റ്റേറ്റിന്റെ പ്രവര്‍ത്തനങ്ങളില്‍നിന്ന് ബാഗ്ദാദി വിട്ടുനില്‍ക്കുകയാണെന്നും ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close