അമര്‍നാഥ് തീര്‍ഥയാത്ര തുടങ്ങി

തെക്കന്‍കശ്മീരിലെ പ്രശസ്തമായ അമര്‍നാഥ് തീര്‍ത്ഥാടനത്തിനുള്ള ആദ്യസംഘം യാത്രപുറപ്പെട്ടു. ബല്‍താല്‍ ബേസ് ക്യാമ്പില്‍നിന്ന് ശനിയാഴ്ച രാവിലെയാണ് യാത്രതിരിച്ചത്.

മഞ്ഞുമൂടികിടക്കുന്നതിനാല്‍ പതിവുമാര്‍ഗമായ പഹല്‍ഗാം പാതയിലൂടെയുള്ള യാത്ര ഒഴിവാക്കിയിട്ടുണ്ട്. ഏതാനും ദിവസത്തിനകം ഈ പാത തുറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജൂണ്‍ 30വരെ ബല്‍ത്താല്‍പാതയിലൂടെ തന്നെ യാത്രനടത്തേണ്ടിവരുമെന്നാണ് അമര്‍നാഥ് തീര്‍ത്ഥാടക ബോര്‍ഡുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കിയത്. വനിതകളും സന്ന്യാസിമാരുമടങ്ങുന്നവരാണ് ആദ്യസംഘത്തിലുള്ളത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close