അമലപോള്‍ വിവാഹിതയാകുന്നു; വരന്‍ തമിഴ് സംവിധായകന്‍ വിജയ്

മലയാളത്തില്‍ നിന്ന് തമിഴില്‍ എത്തിയ നായിക അമലപോള്‍ വിവാഹിതയാകുന്നു. തമിഴിലെ മുന്‍നിര സംവിധായകന്‍ എ.എല്‍ വിജയിയെയാണ് അമല വിവാഹം കഴിക്കാന്‍ പോകുന്നത്. അമല പോള്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വിദേശയാത്രകഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം വിജയിയുമായുള്ള ഭാവികാര്യങ്ങളെക്കുറിച്ച് വിശദീകരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇന്നലെ ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞതായി തമിഴ് പത്രങ്ങളില്‍ വാര്‍ത്ത വന്നിരുന്നു അതിനുള്ള വിശദീകരണമാണ് താരത്തിന്റെ പത്രകുറിപ്പ്.

ജൂണ്‍ 12 വിവാഹതീയതി നിശ്ചയിച്ചതായിരുന്നു പത്രങ്ങളില്‍ വന്നിരുന്ന വാര്‍ത്ത. വിജയ് സംവിധാനം ചെയ്ത ദൈവതിരുമകളിലും, തലൈവയിലും അമല പോളായിരുന്നു നായിക. നേരത്തെ മദ്രസപട്ടണം, ദൈവതിരുമകള്‍, താണ്ഡവം, തലൈവ തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് വിജയ്. വിവാഹം ഉടനുണ്ടാകുമെന്നാണ് സംവിധായകനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close