അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് തള്ളണമെന്ന്‍ രാജകുടുംബം

padmanabhaswamy temple

പദ്മനാഭസ്വാമി ക്ഷേത്രം സംബന്ധിച്ച അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് തള്ളണമെന്നു രാജകുടുംബം സുപ്രീംകോടതിയില്‍ ആവശ്യപ്പെടും. ഇക്കാര്യത്തില്‍ രാജകുടുംബം പുതിയ സത്യവാങ്മൂലം സുപ്രീംകോടതിയില്‍ നല്‍കും.

അമിക്കസ് ക്യൂറി മുന്നോട്ടുവച്ച ശുപാര്‍ശകള്‍ അംഗീകരിക്കാനാവില്ലെന്നു രാജകുടുംബം പറയുന്നു. ഏകപക്ഷീയമായും പലരേയും സമ്മര്‍ദത്തിലാക്കിയുമാണു റിപ്പോര്‍ട്ട് തയാറാക്കിയതെന്നും രാജകുടുംബം ആരോപിക്കുന്നു. ഇക്കാര്യങ്ങള്‍ സുപ്രീംകോടതിയെ അറിയിക്കാനും രാജകുടുംബം തീരുമാനിച്ചിട്ടുണ്ട്. മുതിര്‍ന്ന അഭിഭാഷകന്‍ കെ.കെ. വേണുഗോപാലാകും രാജകുടുംബത്തിനുവേണ്ടി നാളെ സുപ്രീംകോടതിയില്‍ ഹാജരാകുക. റിപ്പോര്‍ട്ട് പൂര്‍ണമായി എതിര്‍ക്കേണ്ടതില്ലെന്നായിരുന്നു രാജകുടുംബം നേരത്തെ നിലപാടെടുത്തിരുന്നത്. എന്നാല്‍ ഇന്നലെ അഭിഭാഷകനില്‍നിന്നു ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണു പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാനുള്ള തീരുമാനം.

നാളെയാണു സുപ്രീംകോടതി വിഷയം പരിഗണിക്കുന്നത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close