അമിത് ഷാക്കെതിരെ തെളിവില്ലെന്ന് സിബിഐ

amit shah

ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ബിജെപി നേതാവ് അമിത് ഷായ്‌ക്കെതിരെ തെളിവില്ലെന്ന് സിബിഐ പ്രത്യേക കോടതിയെ അറിയിച്ചു.ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ വിശ്വസ്തനായ അന്നത്തെ ആഭ്യന്തര സഹമന്ത്രി അമിത്ഷായുടെ അറിവോടെയാണ് ഏറ്റുമുട്ടല്‍ എന്നായിരുന്നു ആരോപണം. ഏറ്റുമുട്ടലില്‍ പ്രതിയായി അറസ്റ്റിലായ ഡിഐജി വന്‍സാരയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഗുജറാത്ത് പോലീസിന്റെ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഇസ്രത്ത് ജഹാന്‍ നിരപരാധിയാണെന്ന് നേരത്തെ സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 2004 ജൂണ്‍ 16നാണ് ഗുജറാത്ത് പോലീസ് ഇസ്രത്തിനെയും മലയാളിയായ പ്രാണേഷ് കുമാര്‍ അടക്കം മൂന്ന് പേരെയും വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയത്. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ വധിക്കാനെത്തിയ ഭീകരരെന്ന് വിശേഷിപ്പിച്ചായിരുന്നു ഏറ്റുമുട്ടല്‍. എന്നാല്‍ അന്വേഷണത്തില്‍ ഭീകരബന്ധം കണ്ടെത്താനായില്ലെന്ന് സിബിഐ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. ഏറെ കോളിളക്കമുണ്ടാക്കിയ കേസില്‍ കോടതി ഇടപെടലിനെത്തുടര്‍ന്നാണ് സി.ബി.ഐ. അന്വേഷണം നടന്നത്. ഏറ്റുമുട്ടല്‍ ഗുജറാത്ത് പോലീസും ഇന്റലിജന്റ്‌സ് ബ്യൂറോയും ചേര്‍ന്ന് നടത്തിയ ഓപ്പറേഷനാണെന്ന് തെളിയുകയായിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close