അമിത് ഷായെ ബിജെപിയുടെ പുതിയ അധ്യക്ഷനായി തിരഞ്ഞെടുക്കും

 

അമിത് ഷായെ ബിജെപിയുടെ പുതിയ അധ്യക്ഷനായി പാര്‍ലമെന്ററി ബോര്‍ഡ് യോഗം ഇന്ന് തിരഞ്ഞെടുക്കും. ബിജെപി അധ്യക്ഷന്‍ രാജ്നാഥ് സിങ് കേന്ദ്ര ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റതിനാലാണ് പുതിയ അധ്യക്ഷനെ നിയോഗിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വലംകയ്യും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയുമായ അമിത് ഷാ പാര്‍ട്ടിയിലും ആര്‍എസ്എസിലുമുണ്ടായ എതിര്‍പ്പുകള്‍ അതിജീവിച്ചാണ് അധ്യക്ഷസ്ഥാനത്തേക്ക് എത്തുന്നത്. അമിത് ഷായെ പാര്‍ട്ടി അധ്യക്ഷനാക്കാന്‍ മോദി രംഗത്തെത്തിയതോടെയാണ് ആര്‍എസ്എസ് എതിര്‍പ്പുപേക്ഷിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുപിയില്‍ ബിജെപിക്കു ചരിത്രനേട്ടമുണ്ടാക്കിയ അമിത് ഷായുടെ തന്ത്രജ്ഞത നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന മഹാരാഷ്ട്ര, ഹരിയാന, ഡല്‍ഹി, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലും പ്രയോജനപ്പെടുത്തണമെന്നു മോദി ശക്തമായി വാദിച്ചു. പ്രധാനമന്ത്രിയും പാര്‍ട്ടി അധ്യക്ഷനും യോജിച്ചു പ്രവര്‍ത്തിക്കുന്ന സാഹചര്യമാണു നല്ലതെന്നു കരുതിയാണ് ആര്‍എസ്എസ് നേതൃത്വം പിന്മാറിയത്.

പാര്‍ട്ടി നേതൃനിരയിലെ പത്തിലധികം പേര്‍ മന്ത്രിസഭയിലേക്ക് പോയതോടെ ദുര്‍ബലമായ സംഘടനാ നേതൃത്വം ശക്തിപ്പെടുത്തുക എന്നതായാരിക്കും അമിത് ഷായ്ക്ക് മുന്‍പിലുള്ള പ്രധാന വെല്ലുവിളി. മൂന്നു മാസത്തിനു ശേഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയെ വിജയത്തിലേക്ക് നയിക്കുക എന്ന ഉത്തരവാദിത്തവും അമിത് ഷായെ കാത്തിരിക്കുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close