അമിത് ഷാ ബി.ജെ.പി. അധ്യക്ഷനായേക്കും

ബി.ജെ.പി. അധ്യക്ഷനായി അമിത് ഷാ നിയമിതനായേക്കും. അമിത് ഷായുടെ പേര് ആര്‍.എസ്.എസ്. നേതൃത്വം അംഗീകരിച്ചതായാണറിയുന്നത്. നേരത്തേ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന ജെ.പി. നഡ്ഡ പിന്മാറിയേക്കുമെന്ന് സൂചനയുണ്ട്. പുതിയ പാര്‍ട്ടി അധ്യക്ഷന്റെ പ്രഖ്യാപനം ശനിയാഴ്ചയുണ്ടായേക്കും. ജൂണ്‍ 29-ന് ബി.ജെ.പി.-ആര്‍.എസ്.എസ്. നേതാക്കളുടെ യോഗം ഡല്‍ഹിയില്‍ നടക്കുന്നുണ്ട്. അമിത് ഷായും ജെ.പി. നഡ്ഡയും നിലവില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരാണ്.

Show More

Related Articles

Close
Close