അമേരിക്കയോട്​ നന്ദിയുണ്ടെന്ന്​ നെതന്യാഹു

അമേരിക്കയുടെ സഹായങ്ങളെ നന്ദിയോടെ സ്മരിച്ച്​ ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു. ആവശ്യപ്പെടുന്ന സന്ദര്‍ഭങ്ങളിലെല്ലാം പൂര്‍ണ്ണ പിന്തുണ നല്‍കുന്ന അമേരിക്കയോട്​ നന്ദിയുണ്ടെന്ന്​ നെതന്യാഹു പറഞ്ഞു. അതിനിടെ ഹമാസ്​ തട്ടിക്കൊണ്ടു പോയെന്നാരോപിച്ചിരുന്ന സൈനികന്‍ ആക്രമണത്തിനിടെ കൊല്ലപ്പെട്ടതാണന്ന്​ ഇസ്രായേല്‍ സമ്മതിച്ചു. ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1712 ആയി. അമേരിക്ക ക‍ഴിഞ്ഞ ദിവസം ഇസ്രായേലിന്​ 1350 കോടി രൂപ സഹായം പ്രഖ്യപിച്ചിരുന്നു. അമേരിക്കയുടെ സഹായം തങ്ങള്‍ക്ക്‌ ഏറെ വിലപ്പെട്ടതാണെന്നാണ്​ നെതന്യാഹു പ്രതികരിച്ചത്​.

ഹമാസ്​ നിര്‍മിച്ച തുരങ്കങ്ങള്‍ പൂര്‍ണ്ണമായും തകര്‍ക്കും വരെ ആക്രമണം തുടരുമെന്നും നെതന്യാഹു വ്യക്തമാക്കി. ഇസ്രായേലിലേക്ക്‌ ഹമാസ്​ നിര്‍മിച്ചതെന്ന്​ അരോപിക്കുന്ന തുരങ്കങ്ങള്‍ തകര്‍ക്കുന്നതിന്റെ ദൃശ്യം ഇസ്രായേല്‍ സൈന്യം പുറത്തുവിട്ടു. എന്നാല്‍ ഫലസ്തീനികളുടെ പ്രതിരോധത്തില്‍ ആത്മവീര്യം നശിച്ച ഇസ്രായേല്‍ സൈനികരുടെ ഊര്‍ജ്ജം വീണ്ടെടുക്കാനാണ്​ നെതന്യാഹുവിന്റെ പ്രസ്താവനയെന്ന്​ ഹമാസ്​ പ്രതികരിച്ചു. തുരങ്കങ്ങള്‍ തകര്‍ത്തെന്ന വാര്‍ത്ത പരിഹാസ്യവും അടിസ്ഥാന രഹിതവുമാണന്ന്​ ഹമാസ്​ വക്താവ്​ സമീ അബൂ സുഹ്​രി പറഞ്ഞു.

ഹമാസ്​ തട്ടികൊണ്ട്​ പോയെന്ന്​ ഇസ്രായേല്‍ ആരോപിച്ച സൈനികന്‍ ആക്രമണത്തില്‍ കൊല്ലപെട്ടതാണന്ന്​ ഇസ്രായേല്‍ സമ്മതിച്ചു. ഇക്കാരണം പറഞ്ഞായിരുന്നു ക‍ഴിഞ്ഞ ദിവസം ഇസ്രായേല്‍ വെടിനിര്‍ത്തല്‍ പിന്‍വലിച്ചത്​. അതിനിടെ ഇസ്രായേല്‍ അധിനിവേശത്തിനെതിരായ പ്രതിഷേധം ലോകമെങ്ങും തുടരുകയാണ്​. മലേഷ്യയിലും ചിലിയിലും വെനുസ്വേലയിലും പ്രതിഷേധ പ്രകടങ്ങള്‍ നടന്നു. ഇസ്രായേലിനെ സഹായിക്കുന്ന അമേരിക്കയുടെ നിലപാടില്‍ പ്രതിഷേധിച്ച്​ വൈറ്റ്​ ഹൗസിന്​ മുന്നില്‍ നടന്ന പ്രതിഷേധത്തില്‍ ജൂതവംശജരടക്കം നിരവധി പേരാണ്​ പങ്കെടുത്തത്​.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close