അരാംകോ തീപിടുത്തം : 11 പേര്‍ മരിച്ചു, 200ലേറെ പേര്‍ക്ക് പരുക്ക്

aramco 1
അല്‍ഖോബാറിലെ എണ്ണ കമ്പനിയായ അരാംകോയുടെ റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സിലുണ്ടായ തീപിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം പതിനൊന്നായി. പ്രാദേശിക സമയം പുലര്‍ച്ചെ ആറു മണിക്കുണ്ടായ തീപിടുത്തത്തില്‍ 200ല്‍ ഏറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സ്വദേശികളും വിദേശികളും അപകടത്തില്‍പ്പെട്ടിട്ടുണ്ടെന്ന് സിവില്‍ ഡിഫന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രതിനിധികള്‍ അറിയിച്ചു. അപകടത്തില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന കമ്പനിയാണ് അരാംകോ.പരുക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്.
aramco 2

തീപിടുത്തമുണ്ടായ കെട്ടിടത്തിന് സമീപത്തുള്ള കെട്ടിടങ്ങളില്‍നിന്നുള്ളവരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉത്പാദന കമ്പനിയായ അരാംകോയുടെ റെസിഡന്‍ഷ്യല്‍ കോളനിയിലാണ് അപകടമുണ്ടായതെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരുടെ കണക്ക് അനുസരിച്ച് 219 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

റേഡിയം കോംപൗണ്ടിലുള്ള കെട്ടിടത്തിന്റെ അടിവശത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close