അര്‍ജന്റീന പോരെന്ന് മറഡോണ

maradona

ഇങ്ങനെ കളിച്ചാല്‍ ഇവര്‍ എവിടെയുമെത്തില്ല. കോപവും നിരാശയും ഞാന്‍ കടിച്ചമര്‍ത്തുകയാണ്. ഇനിയും ഇത് തുടര്‍ന്നാല്‍ ഞാന്‍ പൊട്ടിത്തെറിച്ച് പോകും. അര്‍ജന്റീനയുടെ കളിയെ കുറിച്ച് ഇതിഹാസ താരം മറഡോണയുടെ പ്രതികരണമാണിത്. അര്‍ജന്റീന ഇനിയും കളിച്ച് തുടങ്ങിയിട്ടില്ല കഴിവിന്റെ 40 ശതമാനം പോലും ഒരു കളിയിലും താരങ്ങള്‍ പുറത്തെടുത്തിട്ടില്ല. മധ്യ നിരയിലെ മോശം പ്രകടനം തുടര്‍ന്നാല്‍ മുന്നോട്ട് അധികം പോകാനാവില്ലെന്നും ഫുട്ബോള്‍ ഇതിഹാസം മുന്നറിയിപ്പ് നല്‍കി.

മുന്നേറ്റ നിരയില്‍ മെസി ഏകനായി അലയുകയാണ്. മെസിയെ സഹായിക്കാന്‍ കരുത്തുള്ള ഒരു താരം പോലും ടീമിലില്ല. നിര്‍ജീവമാണ് അര്‍ജന്റീനയുടെ ആക്രമണ നിര, കോച്ച് സബേലയ്ക്ക് നേരെയും മറഡോണ പൊട്ടിത്തെറിച്ചു. ടീമിന് പ്രചോദനം നല്‍കാന്‍ അയാള്‍ക്ക് കഴിയുന്നില്ല. ആവശ്യമായ സമയത്ത് കളിയില്‍ മാറ്റം വരുത്താതെ സബേല കാഴ്ചക്കാരനായെന്നും കഴിഞ്ഞ ലോകകപ്പില്‍ അര്‍ജന്റീനയുടെ കോച്ച് കൂടിയായിരുന്ന മറഡോണ കുറ്റപ്പെടുത്തി. നല്ല രിതീയിയില്‍ കളിക്കുന്ന ബെല്‍ജിയമാണ് ക്വാര്‍ട്ടറില്‍ അര്‍ജന്റീനയുടെ എതിരാളികള്‍.

ക്വാര്‍ട്ടര്‍ഫൈനലിലും ഇതേ പ്രകടനം ആവര്‍ത്തിച്ചാല്‍ മുന്നോട്ടുള്ള പ്രയാണം അപകടത്തിലാകുമെന്നും മറഡോണ പറഞ്ഞു. ഇതു വരെ അര്‍ജന്റീനയുടെ ഒരു മത്സരം മാത്രമാണ് മറഡോണ നേരില്‍ കാണാനെത്തിയത്.

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close